ശു​ചി​മു​റി: ബ​സ് ജീ​വ​ന​ക്കാ​ർ ക​ള​ക്ട​ർ​ക്ക ു പ​രാ​തി ന​ൽ​കി
Tuesday, September 21, 2021 1:26 AM IST
തൃ​ശൂ​ർ: ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ലെ ശു​ചി​മു​റി തു​റ​ക്കു​ന്ന​തി​നു അ​ടി​യ​ന്തര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു ബ​സ് ജീ​വ​ന​ക്കാ​ർ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി.

ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ശു​ചി​മു​റി അ​ട​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാർ​ക്കും ബ​സ് ജീ​വ​ന​ക്കാ​ർ​ക്കും ദു​രി​ത​മാ​ണ്. ഹോ​ട്ട​ലു​ക​ൾപോ​ലും തു​റ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ശു​ചി​മു​റി അ​ട​ച്ചി​ടു​ന്ന​തു ദ്രോ​ഹ​ക​ര​മാ​ണ്.

ഇ​വി​ടെ പ്ര​വേ​ശി​ക്കു​ന്ന ബ​സു​ക​ൾ​ക്കും സ്റ്റാ​ൻ​ഡ് ഫീ​സ് ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ടി​സ്ഥ​ാന സൗ​ക​ര്യ​ങ്ങ​ൾ‌പോ​ലും കോ​ർ​പ​റേ​ഷ​ൻ ന​ൽ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.