ഈ​ശോ​സ​ഭ​ സ്ഥാ​പനത്തി​ന്‍റെ 500-ാം വ​ർ​ഷ​ികാഘോഷം
Sunday, September 26, 2021 11:05 PM IST
വേ​ലൂ​ർ:​ ഈ​ശോ​സ​ഭ​ സ്ഥാ​പനത്തി​ന്‍റെ 500 -ാം വാർ ഷ​ികം വേ​ലൂ​ർ ഫെ​റോ​ന വി​കാ​രി ഫാ.​ ഡേ​വി​സ് ചെ​റ​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ർ​ണോ​സ് പാ​തി​രി അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ഫാ.​ ജോ​ർ​ജ് തേ​നാ​ടി​ക്കു​ളം എ​സ്ജെ ​അ​ധ്യക്ഷത വ​ഹി​ച്ചു. പു​ത്ത​ൻപാന സംഗീതാവിഷ്കാരം ചെയ്ത ജോ​സ​ഫ് കാ​ക്ക​ശേരി​യെ ദീ​പി​ക മു​ൻ ബ്യൂറോ ചീഫ് ഫ്രാ​​ങ്കോ ലൂ​യി​സ് ആ​ദ​രിച്ചു.
ഫാ.​ സ​ണ്ണി ജോ​സ് എ​സ്ജെ ​ആമു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ഴു​ത്ത് മാ​സി​ക​യു​ടെ ഡ​യ​റ​ക്ട​ർ ഫാ.​ ബി​നോ​യ് പി​ച്ച​ള​ക്കാ​ട് എ​സ്​ജെ ജൂ​ബി​ലി സ​ന്ദേ​ശം ന​ൽ​കി. ജോ​ണ്‍ ജോ​ഫി മാ​സ്റ്റ​ർ, ഡേ​വിസ് ക​ണ്ണ​ന്പു​ഴ, ബേ​ബി മൂ​ക്ക​ൻ​ എന്നിവർ ആ​ശം​സക ളർ​പ്പി​ച്ചു. സി.​കെ. ​കു​ഞ്ഞുപൊ​റി​ഞ്ചു സ്വാ​ഗ​ത​വും ഷൈ​നി ജിബി​ൻ ന​ന്ദിയും പ​റ​ഞ്ഞു.