ഓ​ട്ട​ത്തി​നി​ട​യി​ൽ സ്വ​യം ചാ​ർ​ജ് ആ​കു​ന്ന ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ നി​ർ​മി​ച്ച് ക്രൈ​സ്റ്റിലെ വിദ്യാർഥികൾ
Thursday, July 18, 2019 1:11 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഓ​ട്ട​ത്തി​നി​ട​യി​ൽ സ്വ​യം ചാ​ർ​ജ് ആ​കു​ന്ന ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ നി​ർ​മി​ച്ച് ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ മി​ക​വ് തെ​ളി​ച്ചു.
അ​വ​സാ​ന വ​ർ​ഷ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളാ​യ ജ​യ​റ​സ് പ്രി​ൻ​സ്, എ.​ബി. അ​ജ​യ്, ആ​ദി​ത്ത് മേ​നാ​ത്ത്, ടി.​എ​സ്. അ​ഭി​ൽ എ​ന്നി​വ​രാ​ണ് ത​ങ്ങ​ളു​ടെ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ശ്ര​ദ്ധേ​യ​മാ​യ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. സീ​രി​സ് ഇ​ല​ക്ട്രി​ക് ഹൈ​ബ്രി​ഡ് ഇ​ന​ത്തി​പെ​ട്ട കാ​റു​ക​ളി​ൽ ഉ​ള്ള സം​വി​ധാ​ന​മാ​ണ് ഇ​രു ച​ക്ര​വാ​ഹ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​ൾ​ട്ട​ർ​നേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ​ണ്ടി ഓ​ടു​ന്ന സ​മ​യ​ത്ത് ബാ​റ്റ​റി സ്വ​യം ചാ​ർ​ജ് ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് വാ​ഹ​നം രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ബാ​റ്റ​റി ചാ​ർ​ജി​ന്‍റെ സ്റ്റാ​റ്റ​സ് അ​റി​യു​ന്ന​തി​നു​ള്ള ഡി​സ്പ്ലേ​യും ഓ​ൾ​ട്ട​ർ​നേ​റ്റ​ർ സ്റ്റാ​റ്റ​സും വ​ണ്ടി​യി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ൽ എ​ഴു​പ​ത്തി അ​ഞ്ച് കി​ലോ​മീ​റ്റ​ർ ഇ​ന്ധ​ന​ക്ഷ​മ​ത ല​ഭി​ക്കു​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.
മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​യ ടി.​വി. ശ്രീ​ജി​ത്ത്, ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക​രാ​യ ടി.​എം. സ​ന​ൽ, ടി.​ടി. റീ​സ​ണ്‍ എ​ന്നി​വ​ർ പ്രോ​ജ​ക്ടി​നു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കി.