സ​ഹൃ​ദ​യ കോ​ള​ജി​ൽ വി​മ​ൻ ഡെ​വ​ല​പ്മെ​ന്‍റ് ഉ​ദ്ഘാ​ട​നം
Thursday, August 22, 2019 12:54 AM IST
കൊ​ട​ക​ര: സ്ത്രീ​ക​ൾ സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​ത​ശ്രേ​ണി​യി​ൽ എ​ത്തു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത അ​നി​വാ​ര്യ​മാ​ണെ​ന്നും ക​ലാ​ല​യ​ജീ​വി​തം അ​തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ് കോ​ളേ​ജ് റി​ട്ട​യേ​ർ​ഡ് പ്രൊ​ഫ​സ​ർ ഡോ. ​റോ​സ് ആ​ന്േ‍​റാ പ​റ​ഞ്ഞു. കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ളേ​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ൽ വി​മ​ൻ ഡെ​വ​ല​പ്പ്മെ​ന്‍റ് സെ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
കോ​ളേ​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ഡേ​വി​സ് ചെ​ങ്ങി​നി​യാ​ട​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പാ​ൾ ഡോ. ​പി. ഒ. ​ജെ​ൻ​സ​ണ്‍, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​എം. ജെ. ​റാ​ണി, വി​മ​ൻ ഡെ​വ​ല​പ്പ്മെ​ന്‍റ് സെ​ൽ സ്റ്റാ​ഫ് കോ​ർ​ഡി​നേ​റ്റ​ർ സാ​വി​ത്രി മു​ണ്ട​യൂ​ർ, സെ​ക്ര​ട്ട​റി ഡോ. ​കെ. എ​സ്. രേ​ഖ, സ്റ്റു​ഡ​ന്‍റ് കോ​ഓ​ഡി​നേ​റ്റ​ർ ശ്രു​തി കെ. ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.