ഇന്തോനേഷ്യയിലെ ഗ്രാമത്തലവൻമാർ മുള്ളൂർക്കര പഞ്ചായത്ത് സന്ദർശിച്ചു
Tuesday, September 10, 2019 1:04 AM IST
വടക്കാഞ്ചേരി: ഇന്തോനേഷ്യയിൽ നിന്നുള്ള ഗ്രാമത്തലവൻ മാർ മുള്ളൂർക്കര പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. സ്ത്രീ ശാക്തീകരണം, ജനകീയാസൂത്രണ പ്രവർത്തനങ്ങൾ, ഹരി ത നയം, ജലസ്രോത സുകളുടെ വീണ്ടെടുപ്പ്, എന്നിവയെ ക്കു റിച്ച് പഠിക്കാനാണ് 20 അംഗസംഘം മുള്ളൂർക്കര പഞ്ചാ യത്തിലെത്തിയത്.
സംഘത്തലവൻമാരായ ജനാൽ കരങ്കനായൽ, ടോപിക്ക്, ക്ലൻസ് ക്വാമൻ, അദാംഫത്ത് എന്നിവര ടങ്ങുന്ന സംഘം ഹൈദരാബാദ് ദേശീയ ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ടിലെയും കിലയുടെയും പ്രതിനിധി കളോടൊപ്പമാണ് മുള്ളൂർക്കര യിൽ എത്തിയത്. പഞ്ചായത്ത് ഓഫീസിലൊരുക്കിയ പൂക്ക ളത്തിന്‍റെ ഫോട്ടോ എടുക്കുകയും ഓണസദ്യയിൽ പങ്കെടു ക്കുകയും ചെയ്ത ശേഷമാണു സംഘം മടങ്ങിയത്.