വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് സ​മ​രപ്പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ചു
Tuesday, September 10, 2019 1:07 AM IST
മ​റ്റ​ത്തു​ർ: കു​ഞ്ഞാ​ലി​പ്പാ​റ​യി​ലെ ക്ര​ഷ​റും ക്വാ​റി​യും നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ ന​ട​ത്തി വ​രു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ​യ​റി​യി​ച്ച് വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി. രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ എ​ത്തി​യ ബാ​ദു​ഷ ക്ര​ഷ​റും ക്വാ​റി​യും മൂ​ലം അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ നാ​ട്ടു​കാ​രോ​ട് ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി.
പ​രി​സ്ഥി​തി ദു​ർ​ബ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദു​ര​ന്ത​ങ്ങ​ൾ​ക്കും കൃ​ഷി നാ​ശ​ത്തി​നും മാ​റാ​രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​മെ​ന്ന് ബാ​ദു​ഷ പ​റ​ഞ്ഞു. ജ​ന​വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്ത് കു​ഞ്ഞാ​ലി​പ്പാ​റ​യി​ലെ ക്ര​ഷ​റും ക്വാ​റി​യും അ​ട​ച്ചു​പൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബാ​ദു​ഷ ആ​വ​ശ്യ​പ്പെ​ട്ടു. കു​ഞ്ഞാ​ലി​പ്പാ​റ സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ സി.​കെ.​ര​ഘു​നാ​ഥ്, ക​ണ്‍​വീ​ന​ർ രാ​ജ് കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ സി.​എ​സ്.​സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രു​മാ​യി ബാ​ദു​ഷ സ​മ​ര പ​രി​പാ​ടി​ക​ളെ കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി.