ബൈ​ക്ക് യാ​ത്രി​ക​ൻ ലോ​റി​യി​ടി​ച്ചു മ​രി​ച്ചു
Thursday, September 19, 2019 11:54 PM IST
ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ പോ​ട്ട മേ​ൽ​പാ​ല​ത്തി​ൽ ബൈ​ക്കും ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. മ​റ്റ​ത്തൂ​ർ ചു​ങ്കാ​ൽ ച​ക്കാ​ല​യ്ക്ക​ൽ വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ സി​ജു(40)​വാ​ണ് മ​രി​ച്ച​ത്.

ടാ​ങ്ക​ർ ലോ​റി​ഡ്രൈ​വ​റാ​യ സി​ജു ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ ജോ​ലി​ക്കു പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. പോ​ട്ട മേ​ൽ​പാ​ല​ത്തി​ൽ വ​ച്ച് പ​ഞ്ച​റാ​യ ലോ​റി ച​ക്രം മാ​റ്റി​യ​ശേ​ഷം സ്റ്റാ​ർ​ട്ട് ചെ​യ്തു പോ​കാ​നാ​യി തി​രി​ച്ച​പ്പോ​ഴാ​ണ് അ​തു​വ​ഴി​വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ച്ച​ത്. ഉ​ട​നെ സി​ജു​വി​നെ സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​മൂ​ന്നു​മു​റി സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: പ്രി​ൻ​സി. മ​ക്ക​ൾ: സ്റ്റി​യ റോ​സ്, ആ​ൻ റോ​സ്. കോ​ണ്‍​ഗ്ര​സ് ഒ​ന്പ​തു​ങ്ങ​ൽ ബൂ​ത്ത് ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്‍റാ​ണ് സി​ജു.