ചെ​ട്ടി​ക്കാ​ട് തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ദ്യാ​രം​ഭ​ത്തി​ന് വ​ൻ തി​ര​ക്ക്
Wednesday, October 9, 2019 12:59 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ചെ​ട്ടി​ക്കാ​ട് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ദ്യാ​രം​ഭ​ത്തി​ന് വ​ൻ തി​ര​ക്ക്.
പ്ര​മു​ഖ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ ചെ​ട്ടി​ക്കാ​ട് വി.​അ​ന്തോ​ണീ​സി​ന്‍റെ ദേ​വാ​ല​യ​ത്തി​ൽ വി​ദ്യാ​രം​ഭ​ത്തി​ന് വ​ൻ തി​ര​ക്ക് .രാ​വി​ലെ മു​ത​ൽ വൈ​കീ​ട്ട് വ​രെ ദി​വ്യ​ബ​ലി​യും, നൊ​വേ​ന​യും, കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന ശു​ശ്രൂ​ഷ​യും ന​ട​ന്നു.
റെ​ക്ട​ർ.​ഫാ.​ബി​നു മു​ക്ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത്ര​ണ്ട് വൈ​ദീ​ക ശ്രേ​ഷ്ഠ​ർ വി​ശു​ദ്ധ​ന്‍റെ തി​രു​സ​ന്നി​ധി​യി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ൽ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തി.​നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ നൂ​റു​ക​ണ​ക്കി​ന് കു​രു​ന്നു​ക​ളാ​ണ് ആ​ദ്യാ​ക്ഷ​രം കു​റി​ക്കു​ന്ന​തി​നാ​യി എ​ത്തി ചേ​ർ​ന്ന​ത്.