ക​ട്ട​പ്പു​റം ആ​റ്റ​പ്പാ​ടം റോ​ഡി​ൽ വ​ൻ ഗ​ർ​ത്തം
Tuesday, October 22, 2019 12:12 AM IST
കൊ​ര​ട്ടി: കൊ​ര​ട്ടി -കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഗ​താ​ഗ​ത​മേ​റെ​യു​ള്ള ക​ട്ട​പ്പു​റം-ആ​റ്റ​പ്പാ​ടം റോ​ഡി​ൽ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി വ​ൻ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു.​റോ​ഡി​ന് ഇ​രു​ക​ര​ക​ളി​ലു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന ക​നാ​ലി​ന് മു​ക​ളി​ലു​ള്ള പാ​ല​ത്തി​ലാ​ണ് ഗ​ർ​ത്തം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പും ഇ​വി​ടെ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രു​ന്നു. ജ​ന​രോ​ഷം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ അ​ന്ന് താ​ത്്കാ​ലി​ക പ​രി​ഹാ​ര​ത്തി​ന് ത​യ്യാ​റാ​യ​ത്.

ഈ ​ഭാ​ഗ​ത്ത് ത​ന്നെ​യാ​ണ് വീ​ണ്ടും കു​ഴി രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ദി​നം​പ്ര​തി സ്കൂ​ൾ വാ​ഹ​ന​ങ്ങ​ള​ക്കം നി​ര​വ​ധി വ​ണ്ടി​ക​ളാ​ണ് ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. രാ​ത്രി കാ​ല​ങ്ങ​ളി​ലെ വെ​ളി​ച്ച​ക്കു​റ​വും റോ​ഡി​ന്‍റെ ഇ​രു​ക​ര​ക​ളും പാ​ട​ശേ​ഖ​ര​മാ​ണെ​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. വി​ഷ​യ​ത്തി​ൽ സ​ത്വ​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. കൊ​ര​ട്ടി​മു​ത്തി​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്.