കാ​ഴ്ച​യു​ടെ കൗ​തു​കം ആ​ക​ർ​ഷ​ക​മാ​യി; മു​സി​രി​സ് മേ​ള​യ്ക്കു തി​ര​ക്കേ​റു​ന്നു
Saturday, November 9, 2019 12:57 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ : മ​നു​ഷ്യ ശ​രീ​രം തി​ന്നു തീ​ർ​ക്കു​ന്ന പി​രാ​ന, ചീ​ങ്ക​ണ്ണി​യു​ടെ രൂ​പ​സാ​ദൃ​ശ്യ​മു​ള്ള അ​ലി​ഗേ​റ്റ​ർ ഫി​ഷ്്്, ക​ട​ലി​ന്‍റെ അ​ഗാ​ത​ങ്ങ​ളി​ൽ പ്രേ​ത​ങ്ങ​ളെ​പോ​ലെ അ​ല​യു​ന്ന ഗോ​സ്റ്റ് ഫി​ഷ്്് , സു​നാ​മി പോ​ലു​ള്ള പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​വു​ള്ള ജ​ർ​മ്മ​നി​യു​ടെ​യും ചൈ​ന​യു​ടെ​യും വ​ൻ കാ​ടു​ക​ളി​ൽ ജീ​വി​ക്കു​ന്ന ഗോ​ൾ​ഡ​ൻ പെ​സേ​ന്‍റും സി​ൽ​വ​ർ പെ​സേ​ന്‍റും, മി​മി​ക്രി​കാ​രെ പോ​ലെ 2000 ത്തി​ൽ​പ​രം വാ​ക്കു​ക​ൾ അ​നു​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന മ​നു​ഷ്യ​നു​മാ​യി അ​ടു​ത്ത് ഇ​ണ​ങ്ങു​ന്ന ആ​ഫ്രി​ക്ക​ൻ ഗ്രേ ​പാ​ര​റ്റ്്്, തു​ട​ങ്ങി നി​ര​വ​ധി കൗ​തു​ക​കാ​ഴ്ച​ക​ളു​ടെ ക​ല​വ​റ തീ​ർ​ത്ത കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും അ​ല​ങ്കാ​ര​മ​ൽ​സ്യ​ങ്ങ​ളു​ടെ​യും വ​ള​ർ​ത്തു പ​ക്ഷി മൃ​ഗ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​മാ​യ മു​സി​രി​സ് മേ​ള 2019 ന്്് ​തി​ര​ക്കേ​റു​ന്നു.

കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും ഒ​രു​പോ​ലെ ആ​ക​ർ​ഷി​ക്കു​ന്ന​താ​യി മാ​റി​യ മേ​ള നി​ര​വ​ധി വൈ​വി​ധ്യ​ങ്ങ​ളാ​ൽ ശ്ര​ദ്ധേ​യ​മാ​ണ്. കൊ​ടു​ങ്ങ​ല്ലൂ​ർ ബൈ​പാ​സ് റൂ​ട്ടി​ൽ ചേ​ര​മാ​ൻ സി​ഗ്ന​ലി​ന് തെ​ക്ക് വ​ശം ( ഗൗ​രി ശ​ങ്ക​ർ ഹോ​സ്പി​റ്റ​ലി​ന് പു​റ​കു​വ​ശം) പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ലാ​ണ് പ്ര​ദ​ർ​ശ​ന​വും വ്യാ​പാ​ര​മേ​ള​യും സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്്. കു​ട്ടി​ക​ളു​ടെ ഇ​ഷ്ട​ഇ​ട​മാ​യി അ​ക്വാ​ഷോ മാ​റി​ക​ഴി​ഞ്ഞു.​

ആ​ഴ​ക്ക​ട​ലി​ന്‍റെ അ​ഗാ​ത​ങ്ങ​ളി​ലെ വി​സ്മ​യ കാ​ഴ്ച തീ​ർ​ത്ത് 150 ൽ​പ​രം അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ളു​ടെ അ​ക്വാ ഷോ ​പ്ര​ത്യേ​ക​ത​യാ​ണ്. അ​മേ​രി​ക്ക​യു​ടെ ചു​വ​ന്ന ത​ത്ത​യും നാ​ല് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​ഫ്രി​ക്ക​ൻ മെ​ക്കാ​മോ ത​ത്ത​യും ഉ​ൾ​പ്പ​ടെ വി​വി​ധ ത​രം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​മാ​യ പെ​റ്റ് ഷോ​യും മു​സി​രി​സ് മേ​ള​യി​ൽ ഉ​ണ്ട്്.

പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ​യും ശ​നി,ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ 11 മു​ത​ൽ വൈ​കി​ട്ട് ഒ​ന്പ​തു​മ​ണി​വ​രെ​യാ​യി​രി​ക്കും പ്ര​ദ​ർ​ശ​നം. പ​ന്ത​ൽ ട്രേ​ഡ് ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ (പി.​റ്റി.​എ​ഫ്. എ) ​നേ​തൃ​ത്വ​ത്തി​ലാ​ണ് മു​സി​രി​സ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്്. വി​സ്മ​യ കാ​ഴ്ച​ക​ളും വി​നോ​ദ​ങ്ങ​ളും ഒ​പ്പം കു​റ​ഞ്ഞ​വി​ല​യി​ൽ വി​വി​ധ​ത​രം ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ് മു​സി​രി​സ് മേ​ള​യി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ന്ന​ത്്.

ഷോ​പ്പിം​ഗ് മാ​ളു​ക​ളെ പോ​ലും വി​സ്മ​യി​പ്പി​ക്കു​ന്ന ഗൃ​ഹോ​പ​ക​ര​ണ പ്ര​ദ​ർ​ശ​നം. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്നു​മു​ള്ള നി​ര​വ​ധി ക​ന്പ​നി​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ വ​ന്പി​ച്ച ഓ​ഫ​റു​ക​ളി​ൽ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് വ്യാ​പ​ര​മേ​ള.

കു​ട്ടി​ക​ളു​മാ​യി ആ​ർ​ത്തു​ല്ല​സി​ക്കാ​ൻ ബോ​ട്ടിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന കി​ഡ്സ് സോ​ണും രു​ചി​യു​ടെ വ്യ​ത്യ​സ്ത അ​നു​ഭ​വി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന ഭ​ക്ഷ്യ​മേ​ള​യും മു​സ​രി​സ് മേ​ള​യു​ടെ ഭാ​ഗ​മാ​ണ്.