കൊ​ര​ട്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​കു​ന്നു
Saturday, November 9, 2019 12:57 AM IST
കൊ​ര​ട്ടി: കൊ​ര​ട്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റു​ന്ന​താ​യി പ​രാ​തി.
റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ലും പ​രി​സ​ര​ങ്ങ​ളി​ലും മ​ദ്യ​ക്കു​പ്പി​ക​ളും സി​സ്പോ​സി​ബി​ൾ ഗ്ലാ​സു​ക​ളും അല​ക്ഷ്യ​മാ​യി കി​ട​ക്കു​ന്ന​ത് കാ​ണാം. കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് പൊ​തു​മാ​ർ​ക്ക​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദേ​ശ​മ​ദ്യ​വി​ൽ​പ​ന​ശാ​ല​യി​ൽ നി​ന്നും മ​ദ്യം വാ​ങ്ങി എ​തി​ർ​ദി​ശ​യി​ലു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ലി​രു​ന്ന് ഒ​റ്റ​യ്ക്കും കൂ​ട്ട​മാ​യും മ​ദ്യം പ​ക​ർ​ന്ന് കു​ടി​ക്കു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം.
ഒ​ന്നാം ഫ്ലാ​റ്റ്ഫോ​മി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തി​ന് തൊ​ട്ടു താ​ഴെ വി​ജ​ന​മാ​യി കി​ട​ക്കു​ക​യാ​ണ്. സ്റ്റേ​ഷ​നി​ൽ രാ​വി​ലെ​യും ഉ​ച്ച​തി​രി​ഞ്ഞും വൈ​കീ​ട്ടും ചു​രു​ക്കം ചി​ല പാ​സ​ഞ്ച​ർ ട്രെ​യി​ൻ മാ​ത്ര​മാ​ണ് നി​ർ​ത്തു​ന്ന​ത്. മ​റ്റെ​ല്ലാ സ​മ​യ​ങ്ങ​ളി​ലും ആ​ളൊ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ലാ​ണ് മ​ദ്യ​പ​രു​ടെ​യും സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ​യും വി​ഹാ​ര​കേ​ന്ദ്ര​മാ​യി ഇ​വി​ടം മാ​റി​യി​രി​ക്കു​ന്ന​ത്.
മ​ദ്യം ക​ഴി​ച്ച​തി​നു ശേ​ഷം പാ​ളം മു​റി​ച്ച് ക​ട​ക്കു​ന്ന​ത് അ​പ​ക​ട മ​ര​ണ​ങ്ങ​ൾ​ക്കും വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.
ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സ്, എ​ക്സൈ​സ് വി​ഭാ​ഗ​ങ്ങ​ൾ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.