കു​റു​മാ​ലി​യി​ൽ നാ​ലു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്കു പ​രി​ക്ക്
Saturday, November 9, 2019 1:01 AM IST
പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത കു​റു​മാ​ലി​യി​ൽ നാ​ലു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. ടൂ​റി​സ്റ്റ് ബ​സും കാ​റും ര​ണ്ടു ലോ​റി​ക​ളു​മാ​ണു കൂ​ട്ടി​യി​ടി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി പതിനൊന്നോ ടെയാ​ണ് അ​പ​ക​ടം. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.
മീ​ൻ ക​യ​റ്റി വ​ന്ന ലോ​റി​യു​ടെ പു​റ​കി​ൽ ക​ണ്ട​യ്ന​ർ ലോ​റി ഇ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മീ​ൻ ക​യ​റ്റിവ​ന്ന ലോ​റി കാ​റി​ലും ടൂ​റി​സ്റ്റ് ബ​സി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മീ​ൻ ക​യ​റ്റിവ​ന്ന ലോ​റി​യി​ലെ ഡ്രൈ​വ​ർ കൊ​ല്ലം ക​വ​നാ​ട് സ്വ​ദേ​ശി കു​ന്പ​ള​ത്തു​ത​റ നി​സാ​മി​നാ​ണു പ​രി​ക്കേ​റ്റ​ത്.
ശീ​തി​ക​രി​ച്ച ലോ​റി​യി​ൽ നി​ന്ന് പെ​ട്ടി​ക​ളി​ലാ​ക്കി കൊ​ണ്ടു​പോ​യി​രു​ന്ന മീ​ൻ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ദി​ശ​യി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.
പു​തു​ക്കാ​ട് പോ​ലീ​സും യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.