ലൂ​ർദ് ക​ത്തീ​ഡ്ര​ൽ തി​രു​നാ​ൾ: ഭ​ക്തി​സാ​ന്ദ്ര​ം രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്
Saturday, November 9, 2019 1:03 AM IST
തൃ​ശൂ​ർ: ലൂ​ർ​ദ്ദ് ക​ത്തീ​ഡ്ര​ൽ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള രൂ​പം എ​ഴു​ന്നള്ളി​പ്പ് ഭ​ക്തി​സാ​ന്ദ്ര​മാ​യി. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ നടന്ന തിരുക്കർമ ങ്ങളിൽ ആയിരങ്ങൾ പങ്കെ ടുത്തു.
ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​സ് ചാ​ല​യ്ക്ക​ൽ, സ​ഹ വി​കാ​രി​മാ​രാ​യ ഫാ. ​ജോ​മോ​ൻ പൊ​ന്തേ​ക്ക​ൻ, ഫാ ​ജോ​സ് കാ​ച്ച​പ്പിള്ളി എ​ന്നി​വ​ർ സ​ഹകാ​ർ​മി​ക​രാ​യി. ​ന്നും നാ​ളെ​യു​മാ​ണ് തി​രു​നാ​ൾ. ഇ​ന്ന് അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ ന​ട​ക്കും. യൂ​ണി​റ്റു​ക​ളി​ൽനി​ന്നു​ള്ള അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പുകൾ രാ​ത്രി പ​ത്തി​നു മു​ന്പ് ക​ത്തീ​ഡ്ര​ലി​ൽ സ​മാ​പി​ക്കും.തി​രു​നാ​ൾദി​ന​മാ​യ നാ​ളെ രാ​വി​ലെ ആ​റി​നും 7.30 നും ​പാ​ട്ടു​കു​ർ​ബാ​ന. രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യ്ക്ക് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​കും.
ഉ​ച്ച​ക​ഴി​ഞ്ഞു 3.30 നു ​ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ക​ത്തീ​ഡ്ര​ലി​ൽ​നി​ന്നു ബ​സി​ലി​ക്ക​യി​ലേ​ക്ക് ജ​പ​മാ​ലപ്ര​ദ​ക്ഷി​ണം, വൈ​കു​ന്നേ​രം 6.30 ന് ​ബ​സി​ലി​ക്ക​യി​ൽ​നി​ന്നു ക​ത്തീ​ഡ്ര​ലി​ലേ​ക്കു കി​രീ​ട മ​ഹോ​ത്സ​വം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. രാ​ത്രി 7.15 നു ​ദി​വ്യ​ബ​ലി​യു​ണ്ടാ​കും.