ശു​ചി​ത്വ ച​ങ്ങ​ല ഇ​ന്ന് മേ​ലൂ​ർ:​ആ​യി​ര​ങ്ങ​ൾ ക​ണ്ണി​ക​ളാ​കു​ന്ന ശു​ചി​ത്വ ച​ങ്ങ​ല ഇ​ന്ന്.
Wednesday, January 22, 2020 12:33 AM IST
ആ​ർ​ദ്രം ജ​ന​കീ​യ ക്യാ​ന്പ​യി​ൻ സ​മ​ഗ്ര മാ​ലി​ന്യ സം​സ്ക​ര​ണം സ​ന്പൂ​ർ​ണ ആ​രോ​ഗ്യ ശു​ചി​ത്വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന ശു​ചി​ത്വ ച​ങ്ങ​ല ഇ​ന്ന് രാ​വി​ലെ 10 മ​ണി​ക്ക് മേ​ലൂ​ർ പ​ള്ളി​ന​ട ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ക്കും ഉ​ദ്ഘാ​ട​നം ബി.​ഡി.​ദേ​വ​സ്സി എം​എ​ൽ​എ നി​ർ​വ്വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ് പ​ങ്കെ​ടു​ക്കും.​ കോ​ള​ജ്,സ്കൂ​ൾ, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ,ആ​ശ പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, വി​വി​ധ ക്ല​ബ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി ആ​ളു​ക​ൾ ച​ങ്ങ​ല​യു​ടെ ക​ണ്ണി​ക​ളാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്നാം തി​യതി മു​ത​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ത്യ​സ്ത​മാ​യ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.