ഐ​സി​യു വെന്‍റിലേ​റ്റ​റി​ന് എം​പി ഫ​ണ്ടു​മാ​യി പ്ര​താ​പ​ന്‍
Wednesday, March 25, 2020 11:26 PM IST
തൃ​ശൂ​ര്‍: കോ​വി​ഡ്19 പ​രി​ശോ​ധി​ക്കു​ന്ന​തി​നും ചി​കി​ത്സി​ക്കു​ന്ന​തി​നു​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ എം​പി​മാ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​ന്‍ കേ​ന്ദ്ര സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ന്‍​ഡ് പ്രോ​ഗ്രാം ഇം​പ്ലി​മെ​ന്‍റേ​ഷ​ന്‍ മ​ന്ത്രാ​ല​യം പ്ര​ത്യേ​കം അ​നു​മ​തി പു​റ​പ്പെ​ടു​വി​ച്ച​താ​യി ടി.​എ​ന്‍ പ്ര​താ​പ​ന്‍ എം​പി അ​റി​യി​ച്ചു.
ഇ​ന്‍​ഫ്രാ​റെ​ഡ് തെ​ര്‍​മോ​മീ​റ്റ​റു​ക​ള്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള വ്യ​ക്തി സു​ര​ക്ഷാ ഉ​പ​ക​ര​ണ​കി​റ്റു​ക​ള്‍, റെ​യി​ല്‍​വെ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള തെ​ര്‍​മ​ല്‍ ഇ​മേ​ജിം​ഗ് സ്കാ​ന​റു​ക​ള്‍, കൊ​റോ​ണ ടെ​സ്റ്റിം​ഗ് കി​റ്റു​ക​ള്‍, ഐ​സി​യു വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള മാ​സ്കു​ക​ള്‍, ഗ്ലൗ​സു​ക​ള്‍, സാ​നി​റ്റൈ​സ​റു​ക​ള്‍ തു​ട​ങ്ങി​യ​വ വാ​ങ്ങു​ന്ന​തി​ന് എം​പി ഫ​ണ്ട് ചെ​ല​വ​ഴി​ക്കാം.
തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ഐ​സി​യു വെ​ന്‍റിലേ​റ്റ​ര്‍ വാ​ങ്ങു​ന്ന​തി​നു ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍നി​ന്നും 10.5 ല​ക്ഷം രൂ​പ നേ​ര​ത്തേ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ​ന​ത്തി​ന് എം​പി ഫ​ണ്ട് വി​നി​യോ​ഗി​ക്കുന്ന​ത്. എം​പി ഫ​ണ്ട് വി​നി​യോ​ഗി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു പ്ര​താ​പ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തൃ​ശൂ​ര്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നു ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
പാ​ര്‍​ല​മെന്‍റ് സ​മ്മേ​ള​നം ക​ഴി​ഞ്ഞ് ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് എ​ത്തി​യ പ്ര​താ​പ​ന്‍ വീ​ട്ടി​ല്‍ സ്വ​യം ഏ​ര്‍​പ്പെ​ടു​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഏ​താ​നും ദി​വ​സ​ത്തേ​ക്കു സ​ന്ദ​ര്‍​ശ​ക​രേ​യും അ​നു​വ​ദി​ക്കു​ന്നി​ല്ല.