കു​ന്നം​കു​ള​ത്ത് സി​വി​ൽ സപ്ലൈ​സ് പ​രി​ശോ​ധ​ന
Wednesday, March 25, 2020 11:29 PM IST
കു​ന്നം​കു​ളം:​ കു​ന്നം​കു​ള​ത്ത് പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന വി​വി​ധ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ത​ല​പ്പി​ള്ളി താ​ലൂ​ക്ക് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ടൗ​ണി​ൽ പ​ട്ടാ​ന്പി റോ​ഡി​ലും വ​ട​ക്കാ​ഞ്ചേ​രി റോ​ഡി​ലും നി​ര​വ​ധി പ​ല​ച​ര​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ബു​ധ​നാ​ഴ്ച രാ​വി​ലെ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി എ​ത്തി​യ​ത്. വി​ല​ക​ളു​ടെ ഏ​കീ​ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ചും കൂ​ട്ടി വി​ൽ​ക്കു​ന്നു​ണ്ടോ എ​ന്ന​തി​നെ​പ്പ​റ്റി അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്. ത​ല​പ്പി​ള്ളി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ജോ​ഫി ജോ​സ്, റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ ​കെ സാ​ബു, കെ ​പി ഉ​ദ​യ​ൻ, സ​രി​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഏ​താ​നും പ​ച്ച​ക്ക​റി ക​ട​ക​ളി​ൽ ഏ​കീ​ക​രി​ക്ക​പ്പെ​ട്ട വി​ല്ല​ക​ളി​ലും കൂ​ടു​ത​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വി​ല കു​റ​ച്ചു ന​ൽ​കു​ന്ന​തി​നും ക​ട​ക്കാ​രോ​ട് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ തു​ട​ർ ദി​വ​സ​ങ്ങ​ളി​ലും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ഉ​യ​ർ​ന്ന വി​ല​ക​ൾ ഈ​ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും സ​പ്ലൈ ഓ​ഫീ​സ​ർ ജോ​ഫി ജോ​സ് പ​റ​ഞ്ഞു.

പ​രി​ശോ​ധ​ന ന​ട​ത്തി

പു​ന്ന​യൂ​ർ​ക്കു​ളം: വീ​ടു​ക​ളി​ൽ ക​ഴി​യേ​ണ്ട​വ​ർ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​വെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും ചേ​ർ​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ടു​ക​ളി​ൽ ഇ​ല്ലാ​തി​രു​ന്ന നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രെ വി​ളി​ച്ചു​വ​രു​ത്തി ക​ർ​ശ​ന​മാ​യി താ​ക്കീ​ത് ന​ൽ​കി.