നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്കു ക​ഴി​യാ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ സജ്ജമാക്കി
Wednesday, March 25, 2020 11:29 PM IST
പു​ന്നം​പ​റ​ന്പ്: കോ​വി​ഡ് 19 സം​ശ​യി​ക്കു​ന്ന​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ന്ന​തി​നാ​യി വാ​ഴാ​നി ലൈ​ബ്ര​റി കം ​ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഡി​വൈ​എ​ഫ്ഐ വൃ​ത്തി​യാ​ക്കി. തെ​ക്കും​ക​ര മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ​ വൃത്തി​യാ​ക്കി​യ​ത്. 2009-10 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 50 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പു​തു​താ​യി നി​ർ​മ്മി​ച്ച സെ​ന്‍റ​റി​ന്‍റെ പ​രി​സ​ര​ത്തേ​ക്ക് പി​ന്നെ ആ​രും തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ല. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി വി.​സി.​സ​ജീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വൃ​ത്തി​യാ​ക്ക​ൽ. മി​ഥു​ൻ സ​ജീ​വ്, പി.​എ​സ്.​നി​ശാ​ന്ത്, അ​ബ്ദു​ൾ​അ​ജി, കെ.​എ​സ്.​സാ​ദി​ഖ്, കെ.​സി.​നി​ധീ​ഷ്,അ​ഭി​രാ​ജ് പ​ര​മേ​ശ്വ​ര​ൻ, ബി​ജു കൃ​ഷ്ണ​ൻ, എം.​എ.​അ​ഭി​ലാ​ഷ്, പി.​ആ​ർ.​ജിം​ഷാ​ദ്, ഇ.​എ​സ്.​ര​ഞ്ജി​ത്ത്, ഡാം ​മാ​നേ​ജ​ർ അ​ബ്ദു​ൾ​ഷു​ക്കൂ​ർ എ​ന്നി​വ​രും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.