"ലോ​ക് ഡൗ​ണ്‍’ യാ​ത്ര​യ്ക്കു പാ​സി​നാ​യി തി​ര​ക്ക്
Thursday, March 26, 2020 11:28 PM IST
തൃ​ശൂ​ർ: ലോ​ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ടെ വാ​ഹ​നം ഓ​ടി​ച്ചു പു​റ​ത്തി​റ​ങ്ങാ​ൻ പാ​സി​നു​വേ​ണ്ടി സി​റ്റി പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫീ​സി​ൽ അ​പേ​ക്ഷ​ക​രു​ടെ തി​ര​ക്ക്.
യാ​ത്ര ചെ​യ്യു​ന്ന വ്യ​ക്തി​യു​ടെ ലൈ​സ​ൻ​സ്, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, അ​വ​യു​ടെ പ​ക​ർ​പ്പ്, ര​ണ്ടു പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം സ്ഥാ​പ​ന​ത്തി​ന്‍റെ ലെ​റ്റ​ർ​പാ​ഡി​ൽ സ്ഥാ​പ​ന മേ​ധാ​വി​യാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്.
സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം മാ​ത്ര​മാ​ണ് അ​പേ​ക്ഷ​ക​ൾ അം​ഗീ​ക​രി​ക്കു​ന്നു​ള്ളൂ. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മി​ല്ലാ​ത്ത അ​പേ​ക്ഷ​ക​ൾ കൈ​യോ​ടെ തി​ര​സ്ക​രി​ക്കു​ക​യാ​ണ്.
അ​വ​ശ്യ സ​ർ​വീ​സ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ ഒൗ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.
ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, ജീ​വ​ന​ക്കാ​ർ, മൊ​ബൈ​ൽ ട​വ​ർ ടെ​ക്നീ​ഷ്യ​ൻ​മാ​ർ, ഫു​ഡ് ഡെ​ലി​വ​റി, സെ​ക്യൂ​രി​റ്റി, പെ​ട്രോ​ൾ ബ​ങ്ക്, ആം​ബു​ല​ൻ​സ്, മെ​ഡി​ക്ക​ൽ ഷോ​പ്പ്, ലാ​ബ്, പാ​ച​ക​വാ​ത​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്ക് പാ​സ് ആ​വ​ശ്യ​മി​ല്ല. സ്വ​ന്തം സ്ഥാ​പ​ന​ത്തി​ന്‍റെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് മ​തി.