വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ വ​യോ​ധി​ക​ൻ കു​റു​മാ​ലി​പ്പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു
Monday, March 30, 2020 1:33 AM IST
പു​തു​ക്കാ​ട്: വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ പു​ഴ​യോ​ര​ത്ത് പു​ല്ല് അ​രി​യാ​ൻ പോ​യ വ​യോ​ധി​ക​ൻ കു​റു​മാ​ലി​പ്പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു. വ​ര​ന്ത​ര​പ്പി​ള്ളി മ​ന​യ്ക്ക​ൽ​ക​ട​വ് ചെ​റോ​ട​ൻ ഗം​ഗാ​ധ​ര​ൻ(82) ആ​ണ്‍ മ​രി​ച്ച​ത്. മ​ന​യ്ക്ക​ൽ​ക​ട​വി​നു സ​മീ​പ​ത്താ​ണ്‍ പു​ഴ​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്.

ഇന്നലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ്‍ ഇ​യാ​ൾ പു​ല്ല് അ​രി​യാ​ൻ പു​ഴ​യോ​ര​ത്തേ​ക്ക് പോ​യ​ത്. ഉ​ച്ച​തി​രി​ഞ്ഞി​ട്ടും കാ​ണാ​താ​യ​പ്പോ​ൾ വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ്‍ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ല്ല​രി​യു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി പു​ഴ​യി​ലേ​ക്ക് വീ​ണ​താ​കാ​മെ​ന്ന് ക​രു​തു​ന്നു. വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: രാ​ധ. മ​ക്ക​ൾ: ജ​യ​ൻ, ജെ​ഷി, ജി​ഷ. മ​രു​മ​ക്ക​ൾ: ഷീ​ജ, സു​രേ​ഷ്.