കു​ട്ടി​ച്ചി​റ തോ​ട് ഇനി ക​വി​ഞ്ഞൊ​ഴു​കി​ല്ല
Saturday, May 23, 2020 12:23 AM IST
മ​റ്റ​ത്തൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ർ​ഡി​ലു​ള്ള ക​ട​ന്പോ​ട് കു​ട്ടി​ച്ചി​റ ക​റ​ന്പ​ൻ​വീ​ട്ടി​ൽ ജോ​ഷി​യു​ടെ കു​ടും​ബ​ത്തി​ന് ഇ​നി ആ​ശ്വ​സി​ക്കാം. മ​ഴ​ക്കാ​ല​മാ​യാ​ൽ സ​മീ​പ​ത്തെ തോ​ടു ക​വി​ഞ്ഞൊ​ഴു​കി വീ​ടു വെ​ള്ള​ത്തി​ലാ​കു​ന്ന ദു​ര​വ​സ്ഥ​യ്ക്കു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​വു​ക​യാ​ണ്. മ​ഴ​ക്കാ​ല​മാ​യാ​ൽ വീ​ടി​നു തൊ​ട്ടു മു​ന്പി​ലു​ള്ള തോ​ട്ടി​ൽ നി​ന്ന് വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കി​യെ​ത്തു​ന്ന​തു മൂ​ലം ജോ​ഷി​യും കു​ടും​ബ​വും പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും വി​ഷ​മി​ക്കാ​റു​ണ്ട്.

മ​റ്റ​ത്തൂ​ർ ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​നു സ​മീ​പ​ത്തു​ള്ള കു​ട്ടി​ച്ചി​റ തോ​ട്ടി​ൽ നി​ന്നാ​ണു ജോ​ഷി​യു​ടെ വീ​ട്ടി​ലേ​ക്കു വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് കോ​ട​ശേ​രി മ​ല​യി​ൽ നി​ന്ന് ഒ​ഴു​കി​വ​രു​ന്ന വെ​ള്ളം ഇ​റി​ഗേ​ഷ​ൻ ക​നാ​ലി​ൽ പ​തി​ക്കാ​തി​രി​ക്കാ​ൻ ക​നാ​ലി​നു കു​റു​കെ നി​ർ​മി​ച്ച ട​ണ​ലി​ലൂ​ടെ​യെ​ത്തു​ന്ന വെ​ള്ള​മാ​ണു കു​ട്ടി​ച്ചി​റ തോ​ട്ടി​ലൂ​ടെ ഒ​ഴു​കു​ന്ന​ത്. വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കു​ന്ന​തു മൂ​ലം ജോ​ഷി​യു​ടെ വീ​ടു മാ​ത്ര​മ​ല്ല സ​മീ​പ​ത്തെ കൃ​ഷി ഭൂ​മി​ക​ളും വെ​ള്ള​ത്തി​ലാ​കു​ന്ന​തു പ​തി​വാ​ണ്.
ഈ ​പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​യി തോ​ടി​ന്‍റെ വ​ശ​ങ്ങ​ൾ ക​രി​ങ്ക​ൽ കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന പ​ണി​ക​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു. പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​നു ല​ഭി​ച്ച ഫ​ണ്ടി​ൽ നി​ന്ന് അ​ഞ്ചു​ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണു പ​ണി​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നു പ​ഞ്ചാ​യ​ത്തം​ഗം പി.​എ​സ്. അം​ബു​ജാ​ക്ഷ​ൻ പ​റ​ഞ്ഞു. കാ​ല​വ​ർ​ഷം തു​ട​ങ്ങു​ന്ന​തി​നു മു​ന്പു പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​പ്പോ​ൾ തോ​ടി​ന്‍റെ വ​ശ​ങ്ങ​ൾ ക​രി​ങ്ക​ൽ കെ​ട്ടു​ന്ന പ​ണി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.