കാക്കിക്കുള്ളിലെ നന്മ! പ്രജിത്തിനു പോലീസിന്‍റെ സംരക്ഷണം
Saturday, May 23, 2020 12:23 AM IST
ക​യ്പ​മം​ഗ​ലം: മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വാ​വി​നു ക​രു​ത​ലാ​യി ക​യ്പ​മം​ഗ​ലം ജ​ന​മൈ​ത്രി പോ​ലീ​സ്. ച​ളി​ങ്ങാ​ട് പ​ള്ളി​ന​ട പ​രേ​ത​നാ​യ ഇ​ട്ട​ത്ത് പ്ര​താ​പ​ന്‍റെ മ​ക​ൻ പ്ര​ജി​ത്തി​നാ​ണു (40) ക​യ്പ​മം​ഗ​ലം ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​റ്റ​പ്പാ​ലം പോ​ളി​ഗാ​ർ​ഡ​നി​ൽ സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കാ​ഴ്ച​ക്കു​റ​വി​ന്‍റെ പ്ര​ശ്നം കൂ​ടി പ്ര​ജി​ത്തി​നു​ണ്ട്.

അ​ച്ഛ​ന്‍റെ അ​കാ​ല മ​ര​ണ​ത്തെ തു​ട​ർ​ന്നു പ്ര​ജി​ത്തി​ന്‍റെ വീ​ടും സ്ഥ​ല​വും വി​റ്റി​രു​ന്നു. അ​വ​ശ​യാ​യ അ​മ്മ​യും പ്ര​ജി​ത്തും അ​ഗ​തി​മ​ന്ദി​ര​ത്തി​ലാ​ണു ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​മ്മ​യു​ടെ മ​ര​ണ​ശേ​ഷം പ്ര​ജി​ത്ത് വീ​ണ്ടും നാ​ട്ടി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​നും കു​ടും​ബ​വും താ​മി​ക്കു​ന്ന ഫ്ലാ​റ്റി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​വി​ടെ നി​ൽക്കാ​ൻ കൂ​ട്ടാ​ക്കാ​തെ പ്ര​ജി​ത്ത് ച​ളി​ങ്ങാ​ട് പ​ള്ളി​ന​ട​യി​ലേ​ക്കു ത​ന്നെ വ​രി​ക​യാ​യി​രു​ന്നു.

മാ​സ​ങ്ങ​ളാ​യി ക​ട​വ​രാ​ന്ത​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​ജി​ത്തി​നു സ​ഹോ​ദ​ര​നും സ​മീ​പ​ത്തെ ഹോ​ട്ട​ലു​കാ​രും പ​രി​സ​ര​വാ​സി​ക​ളു​മാ​ണു ഭ​ക്ഷ​ണം ന​ല്കി​യി​രു​ന്ന​ത്. ലോ​ക്ക് ഡൗ​ണി​നു ശേ​ഷം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വാ​ർ​ഡം​ഗം സി​ന്ധു​വി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​ജി​ത്തി​നു ഭ​ക്ഷ​ണം ന​ല്കി​യി​രു​ന്ന​ത്.

കാ​ഴ്ച​യ്ക്കു ത​ക​രാ​റു​ള്ള​തി​നാ​ൽ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നും ത​ല​നാ​രി​ഴ​യ്ക്കാ​ണു പ്ര​ജി​ത്ത് ര​ക്ഷ​പ്പെ​ട്ടി​ട്ടു​ള്ള​ത്. അ​പ​ക​ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തു കൂ​ടി​യാ​ണു ക​യ്പ​മം​ഗ​ലം ജ​ന​മൈ​ത്രി പോ​ലീ​സ് എ​സ്ഐ സു​ബി​ന്ദ് പ്ര​ജി​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ഒ​റ്റ​പ്പാ​ലം പോ​ളി​ഗാ​ർ​ഡ​ൻ സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്.