പ​ന്ത​ല്ലൂ​ർ പാ​ട​ത്ത് മ​യി​ല​ങ്കം...പ​രാ​ജി​ത​നെ വ​ന​പാ​ല​ക​രെ​ത്തി ര​ക്ഷി​ച്ചു
Wednesday, August 5, 2020 12:49 AM IST
കൊ​ട​ക​ര: അ​ങ്ക​ക്ക​ലി പൂ​ണ്ടു പ​ര​സ്പ​രം കൊ​ത്തി​ക്കീ​റാ​ൻ നി​ന്ന മ​യി​ലു​ക​ളെ വ​ന​പാ​ല​ക​രെ​ത്തി പി​ടി​ച്ചുമാ​റ്റി. കൊ​ട​ക​ര​യ്ക്ക​ടു​ത്ത് പ​ന്ത​ല്ലൂ​ർ പാ​ട​ത്താ​ണ് ആ​ണ്‍​മ​യി​ലു​ക​ൾ അ​ങ്കംകു​റി​ച്ച് ഏ​റ്റു​മു​ട്ടി​യ​ത്. ക​ന​ത്തമ​ഴ​യി​ലും ഇ​വ​രു​ടെ അ​ങ്ക​ക്ക​ലി കെ​ട്ട​ട​ങ്ങി​യി​ല്ല.
ഇ​രു​വ​രും തോ​ൽ​വി അം​ഗീ​ക​രി​ക്കാ​ൻ കൂ​ട്ടാ​ക്കാ​തെ പ​ര​സ്പ​രം പോ​രാ​ട്ടം തു​ട​രു​ന്ന​തു​ക​ണ്ട നാ​ട്ടു​കാ​ർ വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യിച്ചു. വാ​സു​പു​ര​ത്തു​ള്ള മു​പ്ലി​യം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള ജീ​വ​ന​ക്കാ​ർ എ​ത്തു​ന്പോ​ഴേ​ക്കും മ​യി​ലു​ക​ളി​ലൊ​ന്നു പ​റ​ന്നുപോ​യി. മ​ഴ ന​ന​ഞ്ഞ് അ​വ​ശ​നി​ല​യി​ലാ​യ ര​ണ്ടാ​മ​ത്തെ മ​യി​ലി​നെ വ​ന​പാ​ല​ക​ർ മു​പ്ലി​യം ഫോ​റ​സ്റ്റ്് സ്റ്റേ​ഷ​നി​ലെ​ത്തിച്ചു പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി.