ലോ​ക്ക് ഡൗ​ണി​ല​ക​പ്പെ​ട്ട​വ​ർ​ക്കു സ​ഹാ​യ​വു​മാ​യി വി​ദേ​ശ മ​ല​യാ​ളി​ക​ൾ
Monday, August 10, 2020 12:49 AM IST
മാ​ള: ലോ​ക്ക് ഡൗ​ണി​ൽ ക്ലേ​ശി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി വി​ദേ​ശ മ​ല​യാ​ളി സ​ഹോ​ദ​ര​ങ്ങ​ളെ​ത്തി. മാ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡാ​യ കോ​ൾ​ക്കു​ന്നി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​രി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളു​ൾ​പ്പെ​ടെ 18 ഇ​ന​ങ്ങ​ൾ അ​ട​ങ്ങി​യ 200 കി​റ്റു​ക​ൾ ഇ​വ​ർ ന​ല്​കി. കോ​ൾ​ക്കു​ന്നി​ൽ അ​ന്നാ​സ് സ്വി​സ് ഫാം ​എ​ന്ന പേ​രി​ൽ ഫാം ​ന​ട​ത്തു​ന്ന സെ​ബി പ​ഴ​യാ​റ്റി​ൽ, വി​ദേ​ശ​ത്തു​ള്ള സ​ഹോ​ദ​ര​ങ്ങ​ളാ​യ ടോ​ണി, പോ​ൾ, ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സ​ഹാ​യം ന​ൽ​കി​യ​ത്. കോ​ൾ​ക്കു​ന്ന് നി​വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​യാ​റാ​ക്കി​യ കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. മാ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​റ്റ​നെ​ല്ലൂ​ർ: വേ​ളൂ​ക്ക​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ലാ​ബ് ടെ​ക്നീ​ഷ്യ​ൻ ത​സ്തി​ക​യി​ലേ​ക്കു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും 17 നു ​മു​ന്പു മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജ്, പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, വേ​ളൂ​ക്ക​ര, തൃ​ശൂ​ർ- 680662 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം.