കോ​ട്ട​യ​ത്ത് അ​പ​ക​ട​ത്തി​ൽ​ ചെ​ങ്ങാ​ലൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു
Wednesday, August 12, 2020 10:00 PM IST
കോ​ട്ട​യ​ം: കോ​ട്ട​യ​ത്ത് റോ​ഡ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ചെ​ങ്ങാ​ലൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. ചെ​ങ്ങാ​ലൂ​ർ ത​ര​ക​ൻ കു​രി​ശേരി ജെ​യിം​സി​ന്‍റെ മ​ക​ൻ ഷോ​ബി​ൻ(23) ആ​ണ് മ​രി​ച്ച​ത്.

കോ​ട്ട​യം തെ​ള്ള​ക​ത്ത് ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ഷോ​ബി​ൻ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബൈ​ക്കി​ൽ നി​ന്നു​വീ​ണ ഷോ​ബി​ൻ എ​തി​രെ വ​ന്ന പി​ക്അ​പ് വാ​നി​ന്‍റെ അ​ടി​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോളജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ബു​ധ​നാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. അ​ടൂ​ർ ഫെ​ഡ​റ​ൽ ബാ​ങ്കി​ലെ ത​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ് ഷോ​ബി​ൻ.