കെ​എ​സ്ഇ​ബി ഓ​ഫീ​സ് അ​ന്ന​മ​ന​ട​യി​ൽ നി​ല​നി​ർ​ത്ത​ണം: സിപിഐ
Thursday, September 17, 2020 12:35 AM IST
അ​ന്ന​മ​ന​ട: അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന കെ​എ​സ്ഇ ബി ​ഓ​ഫീ​സ് അ​ന്ന​മ​ന​ട​യി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്നും കെ​ട്ടി​ട​ത്തി​ന്‍റെ വാ​ട​ക പ്ര​ശ്ന​ങ്ങ​ളും ലേ​ല ന​ട​പ​ടി​ക​ളും വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സി​പി​ഐ അ​ന്ന​മ​ന​ട ലോ​ക്ക​ൽ ക​മ്മി​റ്റി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പ​ഞ്ചാ​യ​ത്തി​ലെ ഭൂ​രി​പ​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ളെ നേ​രി​ട്ടു ബാ​ധി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പി​ടി​വാ​ശി ഉ​പേ​ക്ഷി​ച്ച് അ​നു​ഭാ​വ​പൂ​ർ​വം ഇ​ട​പെ​ട​ണ​മെ​ന്നും ഓ​ഫീ​സ് അ​ന്ന​മ​ന​ട​യി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്നും സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഇ.​കെ. അ​നി​ല​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​പി. സ​ലി എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ വാ​ട​ക കു​ടി​ശി​ക​യു​മാ​യി പ​ഞ്ചാ​യ​ത്തു​മാ​യി നി​ല​നി​ൽ​ക്കു​ന്ന ത​ർ​ക്ക​ത്തി​നു പു​റ​മെ ഓ​ഫീ​സി​ലെ​യും യാ​ർ​ഡി​ന്‍റെ​യും അ​സൗ​ക​ര്യ​ങ്ങ​ളും മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്.