സ്നേ​ഹ​തീ​രം സ​ന്ദ​ർ​ശ​ക​ർ​ക്കു തു​റ​ന്നുകൊ​ടു​ത്തു
Saturday, October 31, 2020 1:56 AM IST
തൃ​പ്ര​യാ​ർ: ന​വീ​ക​രി​ച്ച ത​ളി​ക്കു​ളം സ്നേ​ഹ​തീ​രം പാ​ർ​ക്കി​ന്‍റെ​യും ഓ​പ്പ​ൺ ജി​മ്മി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ഗീ​ത ഗോ​പി എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു 10 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണു പാ​ർ​ക്ക് ന​വീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ വ​കു​പ്പി​ൽ നി​ന്നു ല​ഭി​ച്ച 2. 50 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഓ​പ്പ​ണ്‍ ജിം ​നി​ർ​മി​ക്കു​ന്ന​ത്.

ഗീ​ത ഗോ​പി എം​എ​ൽ​എ അ​ധ്യ​ക്ഷ​യാ​യി. ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷി​ണി മ​ഹാ​ദേ​വ​ൻ,ത​ളി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഐ. സ​ജി​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മ​ഞ്ജു​ള അ​രു​ണ​ൻ, ബ്ലോ​ക്ക് മെ​ന്പ​ർ ടി.​വി. ഷൈ​ൻ, വാ​ർ​ഡ് മെ​ന്പ​ർ ഇ.​വി. കൃ​ഷ്ണ​ഘോ​ഷ്, ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ എ. ​ക​വി​ത, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. ഹ​നീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.