പൊൻകണ്ടത്ത് കർഷക സംരക്ഷണ സമിതി പ്രതിഷേധ യോഗം
Friday, December 4, 2020 12:54 AM IST
മം​ഗ​ലം​ഡാം: ബ​ഫ​ർ സോ​ണ്‍ നി​ർ​ണ്ണ​യ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ൻ ക​ണ്ട​ത്ത് പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ന്നു. ഫൊ​റോ​ന വി​കാ​രി ഫാ.​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ബെ​ന്നി ജോ​സ​ഫ് പു​തി​യാ​പ​റ​ന്പി​ൽ അ​ധ്യ​ഷ​ത വ​ഹി​ച്ചു.​ഫാ.​സ​ജി വ​ട്ടു ക​ള​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ഫാ.​റോ​ബി​ൻ കൂ​ന്താ​നി​യി​ൽ പ്ര​സം​ഗി​ച്ചു. ജോ​യ് ച​ര​ള​യി​ൽ സ്വാ​ഗ​ത​വും സോ​മ​ൻ കൊ​ന്പ​നാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ക​ള​ഞ്ഞുകി​ട്ടി​യ കൈ ​ചെ​യി​ൻ ന​ൽ​കി മാ​തൃ​ക​യാ​യി

ആ​ല​ത്തൂ​ർ: ക​ള​ഞ്ഞ് കി​ട്ടി​യ സ്വ​ർ​ണ കൈ ​ചെ​യി​ൻ തി​രി​കെ ന​ൽ​കി പെ​ണ്‍​കു​ട്ടി മാ​തൃ​ക​യാ​യി.
പു​ള്ളോ​ട് ചി​ത​ലി​മ​ല ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ മ​ക​ൾ സി​ത്താ​ര​യാ​ണ് ത​നി​ക്ക് തൃ​പ്പാ​ളൂ​രി​ൽ റോ​ഡി​ൽ നി​ന്ന് ല​ഭി​ച്ച ഒ​രു പ​വ​ന്‍റെ കൈ ​ചെ​യി​ൻ ഉ​ട​മ​യാ​യ പു​തി​യ​ങ്കം സ്വ​ദേ​ശി പ​ത്മ​നാ​ഭ​ന് ന​ൽ​കി​യ​ത്. ആ​ല​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​പി​ൻ, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കൈ​മാ​റി​യ​ത്.