മംഗലംപാലത്തിന്‍റെ പുനർനിർമാണം: ഗ​താ​ഗ​ത നി​രോ​ധ​നം ഏർപ്പെടുത്തി
Friday, December 4, 2020 12:54 AM IST
വ​ട​ക്ക​ഞ്ചേ​രി :മം​ഗ​ലം പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നുമു​ത​ൽ ഈ ​മേ​ഖ​ല​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ അ​റി​യി​ച്ചു. വ​ട​ക്ക​ഞ്ചേ​രി ബ​സാ​ർ റോ​ഡ് വ​ഴി പ​ഴ​യ പാ​ല​ത്തി​ൽ കൂ​ടി​യു​ള്ള ഗ​താ​ഗ​തം പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തു വ​രെ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. വ​ട​ക്ക​ഞ്ചേ​രി നി​ന്നും നെന്മാ​റ ഭാ​ഗ​ത്തേ​യ്ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ നാ​ഷ​ണ​ൽ ഹൈ​വേ സ​ർ​വ്വീ​സ് റോ​ഡ് വ​ഴി അ​ടി​പ്പാ​ത​യി​ലൂ​ടെ​യാ​ണ് പോ​കേ​ണ്ട​ത്. നെന്മാ​റ ഭാ​ഗ​ത്ത് നി​ന്ന് തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ത്തേ​യ്ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ നാ​ഷ​ണ​ൽ ഹൈ​വേ സ​ർ​വ്വീ​സ് റോ​ഡ് വ​ഴി​യും പൊ​ള്ളാ​ച്ചി ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന ഭാ​രം കൂ​ടി​യ, നീ​ള​മേ​റി​യ വാ​ഹ​ന​ങ്ങ​ൾ കൊ​ല്ല​ങ്കോ​ട് നി​ന്ന് തി​രി​ഞ്ഞ് ആ​ല​ത്തൂ​ർ വ​ഴി തൃ​ശൂ​ർ ഭാ​ഗ​ത്തേ​യ്ക്കും പോ​കേ​ണ്ട​താ​ണ്.