അ​ഡീ​ഷ​ണ​ൽ ആ​ധാ​ർ കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​ന​ം തുടങ്ങി
Friday, December 4, 2020 12:56 AM IST
പാ​ല​ക്കാ​ട് : ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ൽ അ​ഡീ​ഷ​ണ​ൽ ആ​ധാ​ർ കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് മൂ​ന്ന് വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം. നി​ല​വി​ലു​ള്ള ആ​ധാ​ർ കൗ​ണ്ട​ർ രാ​വി​ലെ 9 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച് വ​രെ പ്ര​വ​ർ​ത്തി​ക്കും. ഇ​തി​നു പു​റ​മെ ഡി​സം​ബ​ർ മാ​സ​ത്തി​ലെ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ആ​ധാ​ർ സേ​വ​നം ല​ഭ്യ​മാ​വും.

എൻജിനീയറിംഗ് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

ശ്രീ​കൃ​ഷ്ണ​പു​രം: ഗ​വ. എ​ഞ്ചി​നി​യ​റി​ങ് കോ​ളേ​ജി​ൽ ഒ​ന്നാം വ​ർ​ഷ, ര​ണ്ടാം വ​ർ​ഷ, ബി​ടെ​ക്ക് (ലെ​റ്റ്) എം.​ടെ​ക്ക് കോ​ഴ്സു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ഇന്നു രാ​വി​ലെ 9 മു​ത​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ക്കും. ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് സീ​റ്റി​ലേ​ക്ക് കീം 2020 ​വ​ർ​ഷ​ത്തെ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കും സ​ർ​ക്കാ​ർ / സ​ർ​ക്കാ​ർ നി​യ​ന്ത്രി​ത സ്വാ​ശ്ര​യ കോ​ളേ​ജി​ൽ കീം ​വ​ഴി പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. രാ​വി​ലെ 9 മു​ത​ൽ 11 വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ സ​ർ​ക്കാ​ർ ഫീ​സാ​യ 9650 രൂ​പ​യും മ​റ്റ് ഫീ​സു​ക​ളും അ​പ്പോ​ൾ ത​ന്നെ അ​ട​യ്ക്കേ​ണ്ട​താ​ണ്. ഫോ​ണ്‍: 9400006412/ 9447525135