പാ​ല​ക്കാ​ട് വേ ​ബ്രി​ഡ്ജി​ന്‍റെ അ​പ​ാകത​ക​ൾ പ​രി​ഹ​രി​ക്കണം
Sunday, December 6, 2020 12:29 AM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ന​ഗ​ര​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ച്ചു​ള്ള ടൗ​ണ്‍ റെ​യി​ൽ​വെ സ്റ്റേ​ഷ​നു മു​ക​ളി​ലു​ള്ള വൈ ​ആ​കൃ​തി​യി​ലു​ള്ള റെ​യി​ൽ​വെ പാ​ല​ത്തി​ന്‍റെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കാ​ൽ​ന​ട​ക്കാ​ർ. പാ​ല​ത്തി​ന്‍റെ ഭാ​ഗ​ത്തെ ക​ൽ​ന​ട​ഭാ​ഗം ര​ണ്ട് വ​ശ​ങ്ങ​ളി​ലും ക​ല്ല് വെ​ച്ച് കൊ​ട്ടി​യ​ട​ച്ച​തി​നാ​ൽ ആ ​ഭാ​ഗ​ത്ത് കൂ​ടെ ന​ട​ക്കു​ന്ന​ത് വി​ല​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ പാ​ല​ത്തി​ലെ റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്പോ​ൾ മ​ഴ​വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ന്ന​തി​നാ​ൽ ചെ​ളി​യും മ​ലി​ന ജ​ല​വും കെ​ട്ടി​കി​ട​ക്കു​ന്ന​തി​നാ​ൽ കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്ക് മാ​ത്ര​മ​ല്ല ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​ണ്.
പാ​ല​ത്തി​ന്‍റെ ര​ണ്ട് സ്പാ​നു​ക​ൾ ത​മ്മി​ൽ ഒ​ന്നാ​കാ​തി​രി​ക്കു​ന്ന​തി​ന് വേ​ണ്ടി വെ​ച്ചി​ട്ടു​ള്ള സ്റ്റീ​ൽ ആ​ങ്കി​ൽ പൊ​ട്ടി​കി​ട​ക്കു​ന്ന​തി​നാ​ൽ യാ​ത്ര​കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. പാ​ല​ത്തി​ന്‍റെ പ്ര​വേ​ശ​ന ഭാ​ഗ​ത്ത് പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൽ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചും ബൈ​ക്ക് മ​റി​ഞ്ഞും ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച പാ​ല​ത്തി​ന്‍റെ അ​പാ​ക​ത​ക​ൾ അ​ധി​കാ​രി​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.