കോ​വി​ഡ് വാ​ക്സി​ൻ കോ​ട്ടോ​പ്പാ​ട​ത്തെ​ത്തി, വി​ത​ര​ണം ശ​നി​യാ​ഴ്ച്ച മുതൽ
Thursday, January 14, 2021 11:59 PM IST
മ​ണ്ണാ​ർ​ക്കാ​ട് : കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഏ​ക​കേ​ന്ദ്ര​മാ​യ കോ​ട്ടോ​പ്പാ​ടം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​വ​സാ​ന വ​ട്ട ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3 മ​ണി​യോ​ടെ​യാ​ണ് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ കോ​ട്ടോ​പ്പാ​ട​ത്ത് എ​ത്തി​യ​ത്.വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്പെ​ഷ്യ​ൽ സൈ​റ്റാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എ​ൻ.​എ​ൻ പ​മീ​ലി ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​അ​ബ്ദു ക​ല്ല​ടി, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ റ​ഷീ​ദ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടോം​സ് വ​ർ​ഗ്ഗീ​സ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് ജോ​ർ​ജ്ജ് വ​ർ​ഗ്ഗീ​സ്, ജു​നി​യ​ർ പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ന​ഴ്സ് റു​ഖി​യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.