മെ​ഡി​ക്ക​ൽ ബോ​ർ​ഡ് കൂ​ടി​യി​ട്ടു പ​ത്തു​മാ​സം: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ ദുരിതംമാത്രം
Thursday, January 14, 2021 11:59 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള മെ​ഡി​ക്ക​ൽ ബോ​ർ​ഡ് കൂ​ടി​യി​ട്ട് 10 മാ​സ​ത്തോ​ള​മാ​യ​താ​യി പ​രാ​തി. മെ​ഡി​ക്ക​ൽ ബോ​ർ​ഡ് കൂ​ടാ​ത്ത​ത് കാ​ര​ണം ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പു​തി​യ​താ​യി മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്.
ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു​ള്ള ആ​ധി​കാ​രി​ക രേ​ഖ​യി​ല്ലാ​ത്ത​ത് കാ​ര​ണം ഭി​ന്ന​ശേ​ഷി പെ​ൻ​ഷ​ൻ, ആ​ശ്വാ​സ കി​ര​ണം പെ​ൻ​ഷ​ൻ, സ്കോ​ള​ർ​ഷി​പ്പ്, സ്കൂ​ൾ അ​ഡ്മി​ഷ​ൻ, റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​രു ചേ​ർ​ക്ക​ൽ തു​ട​ങ്ങി​യ​വ​യ്ക്ക് അ​പേ​ക്ഷി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്.
ഇ​തു​മൂ​ലം നി​ര​വ​ധി ഭി​ന്ന​ശേ​ഷി​ക്കാ​ർ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടി​ലാ​ണ്. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച് ആ​ഴ്ച​യി​ൽ ഒ​രു​ദി​വ​സം കൂ​ടു​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സ​മാ​ക്കി മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ഓ​ൾ കേ​ര​ള വീ​ൽ​ചെ​യ​ർ റൈ​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ര​ക്ഷാ​ധി​കാ​രി കെ. ​കാ​ദ​ർ മൊ​യ്തീ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.