കി​ഴ​ക്ക​ഞ്ചേ​രി വി​ല്ലേ​ജി​നെ ഇ​എ​സ്എ പ​രി​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണം
Sunday, January 17, 2021 12:53 AM IST
വ​ട​ക്ക​ഞ്ചേ​രി : ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട കി​ഴ​ക്ക​ഞ്ചേ​രി ഒ​ന്ന് വി​ല്ലേ​ജി​നെ അ​തീ​വ പ​രി​സ്ഥി​തി ലോ​ല പ്ര​ദേശ​മാ​ക്കാ​നു​ള്ള (ഇ​എ​സ്എ) ന​ട​പ​ടി​ക​ളി​ൽ നി​ന്നും അ​ധി​കൃ​ത​ർ പി​ന്തി​രി​യ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ന്ന ക​ർ​ഷ​ക പ്ര​തി​നി​ധി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത മാ​ധ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​രാ​ധാ​കൃ​ഷ്ണ​ൻ, ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളാ​യ ഡെ​ന്നി തെ​ങ്ങും​പി​ള്ളി, ചാ​ർ​ളി മാ​ത്യു, ജി​ജോ അ​റ​യ്ക്ക​ൽ, പി.​എം.​ക​ലാ​ധ​ര​ൻ, ഒ.​സി.​ജോ​സ​ഫ്, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ കെ.​ബാ​ല​ൻ, എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, കെ.​രാ​മ​ച​ന്ദ്ര​ൻ, സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ, ജോ​സ് പാ​ല​ക്കു​ഴി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​എം.​റോ​യ്, കെ.​ര​വീ​ന്ദ്ര​ൻ, ഷാ​ജി ജോ​ണ്‍ (പോ​പ്പി), മ​റി​യ​ക്കു​ട്ടി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പീ​ച്ചി വാ​ഴാ​നി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റു​മു​ള്ള കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ക്കു​ഴി, വാ​ൽ​ക്കു​ള​ന്പ് വാ​ർ​ഡു​ക​ളും ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത​ലാം​പാ​ടം, ര​ക്കാ​ണ്ടി, ക​ല്ലി​ങ്ക​ൽ​പ്പാ​ടം വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ത് സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ക്കു​മെ​ന്നും നി​യ​മ​സ​ഭ​യി​ൽ പ്ര​ത്യേ​ക പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത മാ​ധ​വ​ൻ ക​ണ്‍​വീ​ന​റാ​യി പ​ഞ്ചാ​യ​ത്തു​ത​ല ക​ർ​ഷ​ക സ​മി​തി​യും രൂ​പീ​ക​രി​ച്ചു. ഇ​എ​സ്എ പ​രി​ധി​യി​ൽ നി​ന്നും കൃ​ഷി​യി​ട​ങ്ങ​ളും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് അ​ര​ല​ക്ഷം ക​ർ​ഷ​ക​ർ ഒ​പ്പി​ട്ട ഭീ​മ ഹ​ർ​ജി പ്ര​ധാ​ന​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി തു​ട​ങ്ങി​യ​വ​ർ​ക്ക് ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ചാ​ർ​ളി മാ​ത്യു, ജീ​ജോ അ​റ​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.