വീ​ട് അ​നു​വ​ദി​ക്ക​ാൻ കോ​ഴ ചോദിച്ചെന്ന പ​രാ​തി​യു​മാ​യി ആ​ദി​വാ​സി​ക​ൾ
Sunday, January 17, 2021 12:53 AM IST
മ​ണ്ണാ​ർ​ക്കാ​ട് : 2018ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടി​ന് പ​ക​രം പു​തി​യ വീ​ട് അ​നു​വ​ദി​ച്ചി​ല്ല. കാ​ര​ണ​ക്കാ​ര​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ദി​വാ​സി​ക​ൾ പാ​ല​ക്കാ​ട് ജി​ല്ലാ ക​ളക്ട​ർ​ക്കും റ​വ​ന്യൂ മ​ന്ത്രി​ക്കും പ​ട്ടി​ക​ജാ​തി, വ​ർ​ഗ്ഗ വ​കു​പ്പി​നും പ​രാ​തി ന​ൽ​കി.
ആ​ന​മൂ​ളി പാ​ല​ച്ചു​വ​ട് ആ​ദി​വാ​സി കോ​ള​നി നി​വാ​സി​ക​ളാ​ണ് ത​ങ്ങ​ൾ​ക്ക് കി​ട​പ്പാ​ടം അ​നു​വ​ദി​ക്കു​ന്ന​തി​ന് കോ​ഴ ചോ​ദി​ച്ച റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി പ​ല​ത​വ​ണ ഇ​തേ ആ​വ​ശ്യ​വു​മാ​യി മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കോ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങു​ന്നു.
ഇ​തി​നി​ടെ പ​ല ത​വ​ണ ത​ഹ​സി​ൽ​ദാ​ർ​മാ​ർ മാ​റി. എ​ന്നാ​ലും ത​ങ്ങ​ളു​ടെ ഫ​യ​ലി​ൽ ഒ​പ്പു​വെ​ക്കു​ന്നി​ല്ല. ഫ​യ​ൽ നീ​ങ്ങ​ണ​മെ​ങ്കി​ൽ കോ​ഴ വേ​ണം. ഇ​ത് ഇ​വ​രോ​ട് നേ​രി​ട്ട് ഒ​രു ക്ല​ർ​ക്ക് ചോ​ദി​ച്ചു. ഇ​യാ​ൾ​ക്കെ​തി​രെ​യാ​ണ് നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
കോ​ള​നി​യി​ലെ നി​ര​വ​ധി പേ​രാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തു​ള്ള​ത്. ഇ​വ​ർ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വീ​ടു​നി​ർ​മ്മാ​ണ​ത്തി​നാ​യി സ്ഥ​ലം വാ​ങ്ങാ​ൻ സ്ഥ​ല​മു​ട​മ​യു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യ​ത്.
എ​ന്നാ​ൽ റ​വ​ന്യൂ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ നി​ത്യ​വൃ​ത്തി​ക്ക് ഗ​തി​യി​ല്ലാ​ത്ത ഇ​വ​രോ​ട് കോ​ഴ​ചോ​ദി​ച്ച​തോ​ടെ സ്ഥ​ല​വും വീ​ടു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണി​വ​ർ.
പ്ര​കൃ​തി​ദു​ര​ന്ത​ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ റ​വ​ന്യൂ വ​കു​പ്പ് ഇ​വ​രോ​ട് മാ​റി താ​മ​സി​ക്കാ​ൻ പ​റ​ഞ്ഞ സ്ഥ​ല​ത്താ​ണ് ഇ​വ​രി​പ്പോ​ൾ താ​ത്ക്കാ​ലി​ക കു​ടി​ൽ കെ​ട്ടി താ​മ​സി​ക്കു​ന്ന​ത്.