പഞ്ചായത്ത് സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്
Tuesday, January 19, 2021 12:21 AM IST
ത​ച്ച​ന്പാ​റ: ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​സി ജോ​സ​ഫ് (വി​ക​സ​ന സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ), ത​നൂ​ജ രാ​ധാ​കൃ​ഷ്ണ​ൻ (ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍), ജോ​ർ​ജ് ത​ച്ച​ന്പാ​റ (ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ) എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

നി​വേ​ദ​നം ന​ല്കി

മം​ഗ​ലം​ഡാം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ മം​ഗ​ലം​ഡാം ആ​സ്ഥാ​ന​മാ​യി പു​തി​യ പ​ഞ്ചാ​യ​ത്ത് രൂ​പീ​ക​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി​യു​ടെ ഇ​ല​ക്ഷ​ൻ പ്ര​ക​ട​ന​പ​ത്രി​ക ത​യ്യാ​റാ​ക്കു​ന്ന ക​മ്മി​റ്റി അം​ഗം ബെ​ന്നി ബ​ഹ​നാ​ൻ എം​പി​ക്ക് മം​ഗ​ലം​ഡാ​മി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ നി​വേ​ദ​നം ന​ൽ​കി.
ക​ഴി​ഞ്ഞ ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം പ്ര​ഖ്യാപിച്ചി​രു​ന്നെ​ങ്കി​ലും അ​ത് ന​ട​പ്പാ​യി​രു​ന്നി​ല്ല. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു ഇ​ല​ഞ്ഞി​മ​റ്റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ല​ക്കാ​ട്ടെ​ത്തി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്.
കാ​ല​ങ്ങ​ളാ​യി പ​രി​ഹാ​രം കാ​ണാ​തെ കി​ട​ക്കു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ലെ പ​ട്ട​യ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ വേ​ണ​മെ​ന്നും വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യു​ന്ന​തി​നും പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ൽ ജീ​വ​നും
സ്വ​ത്തി​നും ഉ​ണ്ടാ​കു​ന്ന ന​ഷ്ട​ങ്ങ​ൾ​ക്ക് മ​തി​യാ​യ ന​ഷ്ട പ​രി​ഹാ​രം ന​ൽ​കു​മെ​ന്നു​മു​ള്ള ഉ​റ​പ്പും പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
കി​ഴ​ക്ക​ഞ്ചേ​രി ഒ​ന്ന് വി​ല്ലേ​ജി​നെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നും ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.