ജില്ലയിലെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം 23 ന്
Thursday, January 21, 2021 12:13 AM IST
പാലക്കാട്: ആ​ർ.​ബി.​ഡി.​സി.​കെ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന ജി​ല്ല​യി​ലെ അ​ക​ത്തേ​ത്ത​റ​ന​ട​ക്കാ​വ്, വാ​ടാ​നം​കു​റു​ശ്ശി മേ​ൽ​പ്പാ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ 10 റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം 23 ന് ​രാ​വി​ലെ 11 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. പൊ​തു​മ​രാ​മ​ത്ത്, ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​കും. ധ​ന​കാ​ര്യ​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് മു​ഖ്യാ​തി​ഥി​യാ​കും.
അ​ക​ത്തേ​ത്ത​റ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം സം​ഘ​ടി​പ്പി​ക്കു​ന്ന യോ​ഗ​ത്തി​ൽ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി വി​ശി​ഷ്ടാ​തി​ഥി​യാ​കും. പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ, ജി​ല്ലാ ക​ളക്ട​ർ, പാ​ല​ക്കാ​ട് മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​പ്രി​യ അ​ജ​യ​ൻ, മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ബി​ജോ​യ്, അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത അ​ന​ന്ത​കൃ​ഷ്ണ​ൻ, ആ​ർ ബി ​ഡി സി ​കെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് സം​സാ​രി​ക്കും.
അ​ക​ത്തേ​ത്ത​റ ന​ട​ക്കാ​വ് മേ​ൽ​പ്പാ​ലം
അ​ക​ത്തേ​ത്ത​റ ന​ട​ക്കാ​വ് മേ​ൽ​പ്പാ​ല​ത്തി​നാ​യി 201718 ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി 36 കോ​ടി​യാ​ണ് കി​ഫ്ബി​യി​ൽ നി​ന്നും നീ​ക്കി​വെ​ച്ചി​ട്ടു​ള്ള​ത്. 35 ഓ​ളം സ്ഥ​ലം ഉ​ട​മ​ക​ളി​ൽ നി​ന്നാ​യി ഒ​രേ​ക്ക​ർ ഏ​ഴ് സെ​ന്‍റ് ഭൂ​മി​യാ​ണ് മേ​ൽ​പ്പാ​ല​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത​ത്. ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും മ​ല​ന്പു​ഴ എം.​എ​ൽ.​എ.​യു​മാ​യ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സ്ഥ​ല​മു​ട​മ​ക​ൾ​ക്ക് പ​ര​മാ​വ​ധി ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ൽ​കി​യാ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ത്ത​ത്.
പാ​ല​ക്കാ​ട് 2, അ​ക​ത്തേ​ത്ത​റ വി​ല്ലേ​ജു​ക​ളി​ൽ നി​ന്നാ​യി 42 സ്ഥ​ല​ങ്ങ​ളാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ക​ല്ലേ​ക്കു​ള​ങ്ങ​ര മു​ത​ൽ ആ​ണ്ടി​മ​ഠം വ​രെ​യു​ള്ള റെ​യി​ൽ പാ​ത​യ്ക്ക് കു​റു​കെ ര​ണ്ടു​വ​രി പാ​ത​യാ​യി 10.90 മീ​റ്റ​ർ വീ​തി​യി​ലും 690 മീ​റ്റ​ർ നീ​ള​ത്തി​ലു​മാ​ണ് മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ക. ഇ​രു​വ​ശ​ത്തും ഒ​രു മീ​റ്റ​ർ വീ​തി​യു​ള്ള ന​ട​പ്പാ​ത ഒ​ഴി​വാ​ക്കി 7.5 മീ​റ്റ​ർ വീ​തി​യി​ലാ​യി​രി​ക്കും ഗ​താ​ഗ​തം.
വാ​ടാ​നാം​കു​റു​ശ്ശി മേ​ൽ​പ്പാ​ലം
വ​ർ​ഷ​ങ്ങ​ളാ​യി വാ​ടാ​നാം​കു​റു​ശ്ശി​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ഷൊ​ർ​ണൂ​ർ നി​ല​ന്പൂ​ർ റെ​യി​ൽ​വേ പാ​ത​യി​ലെ ഗെ​യ്റ്റ​ട​വു​മൂ​ലം ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത ത​ട​സം സു​ഗ​മ​മാ​യ പാ​ല​ക്കാ​ട് ഗു​രു​വാ​യൂ​ർ പാ​ത​യി​ലെ ഗ​താ​ഗ​ത​ത്തി​ന് ത​ട​സ്‌​സം സൃ​ഷ്ടി​ച്ചി​രു​ന്നു. അ​നു​ദി​നം 14 ത​വ​ണ​യാ​ണ് ഇ​വി​ടെ ഗെ​യ്റ്റ് അ​ട​ക്കു​ക. ഈ ​സാ​ഹ​ച​ര്യം മ​റി​ക​ട​ക്കാ​ൻ വാ​ടാ​നാം​കു​റു​ശ്ശി​യി​ൽ മേ​ൽ​പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന​ത് ജ​ന​ങ്ങ​ളു​ടേ ഏ​റെ കാ​ല​മാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം.​എ​ൽ.​എ.​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ മേ​ൽ​പാ​ലം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പ​ദ്ധ​തി​ക്കാ​യി 34 കോ​ടി​യാ​ണ് നി​ർ​മാ​ണ ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​ത്. സാ​ധാ​ര​ണ കോ​ണ്‍​ക്രീ​റ്റ് നി​ർ​മാ​ണ രീ​തി​യി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി സ്റ്റീ​ൽ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് പാ​ലം നി​ർ​മാ​ണം. ആ​റു​മാ​സ​ത്തി​ന​കം മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.