തി​രു​നാൾ ആഘോ​ഷം ഇ​ന്നും നാ​ളെ​യും
Saturday, January 23, 2021 12:10 AM IST
കോ​യ​ന്പ​ത്തൂ​ർ : പൂ​മാ​ർ​ക്ക​റ്റ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി.​യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി.​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും. ഇ​ന്ന് 6.15ന് ​ഫാ.​ജോ​ജി ഒ​ല​ക്കേ​ങ്കി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി.​കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യ്ക്കു ശേ​ഷം അ​ന്പ് ആശീ​ർ​വ​ദി​ക്കു​ം.
തി​രു​നാ​ൾ ദി​ന​മാ​യ നാളെ ഉ​ച്ച​തി​രി​ഞ്ഞ് 5 മ​ണി​ക്ക് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​ജോ​സ​ഫ് പു​ത്തൂ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ം.​ ഫാ.​ജ​സ്റ്റി​ൻ ത​ട​ത്തി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കു​ം. ഫാ.​ജോ​സ​ഫ് ആ​ല​പ്പാ​ട​ൻ, ഫാ.​ആ​ന്‍റ​ണി മേ​ച്ചേ​രി​പ്പ​ടി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ം. തു​ട​ർ​ന്ന് ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി.​ഒൗ​സേ​പ്പ് പി​താ​വി​ന്‍റെ​യും, വി.​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ട് പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ പ്ര​ദ​ക്ഷി​ണം ന​ട​ത്തു​ം. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​ശീർ​വാ​ദം. 25​ന് രാ​വി​ലെ 6.15ന് ​ഇ​ട​വ​ക​യി​ലെ പ​രേ​ത​രാ​യ​വ​ർ​ക്ക് കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ം. ഇ​ട​വ​ക വി​കാ​രി ഫാ.​ആ​ന്‍റ​ണി മേ​ച്ചേ​രി​പ്പ​ടി, കൈ​ക്കാ​രന്മാ​രാ​യ ജോ​ഷി ക​ണ്ണ​നാ​യ്ക്ക​ൻ, ജോ​യ് ത​ല​ക്കോ​ട്ടു​ക​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ളി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.