ഹ​രി​ത ഓ​ഡി​റ്റിം​ഗ് പൂ​ർ​ത്തി​യാ​യി
Sunday, January 24, 2021 12:18 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ലെ 1000 സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളെ ഹ​രി​ത ഓ​ഫീ​സു​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ഹ​രി​ത കേ​ര​ളം മി​ഷ​ൻ, ശു​ചി​ത്വ ഉ​പ​മി​ഷ​ൻ എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തി​ൽ ജി​ല്ല​യി​ൽ ജ​നു​വ​രി അ​ഞ്ചു​മു​ത​ൽ ആ​രം​ഭി​ച്ച ഹ​രി​ത ഓ​ഡി​റ്റിം​ഗ് പൂ​ർ​ത്തി​യാ​യ​താ​യി ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ വൈ. ​ക​ല്യാ​ണ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ജി​ല്ല​യി​ലാ​കെ 1025 ഓ​ഫീ​സു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.