യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​ദാ​ല​ത്ത് ന​ട​ത്തി
Sunday, January 24, 2021 12:18 AM IST
പാലക്കാട്: കോ​വി​ഡി​നെ തു​ട​ർ​ന്നു​ണ്ടാ​യ ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ നി​ന്നും സ്വാ​ശ്ര​യ കോ​ളേ​ജു​ക​ൾ ഫീ​സ് ഈ​ടാ​ക്കു​ന്ന കാ​ര്യം സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്ന് യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. റ​ഗു​ല​ർ ക്ലാ​സുക​ൾ ഇ​ല്ലാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും സ്വാ​ശ്ര​യ കോ​ളേ​ജു​ക​ൾ ഫീ​സി​ള​വ് ന​ൽ​കാ​തെ സാ​ധാ​ര​ണ ഫീ​സ് വാ​ങ്ങു​ന്നു എ​ന്ന പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം. ജി​ല്ല​യി​ലെ ഒ​രു സ്വാ​ശ്ര​യ കോ​ളേ​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ യു​വ​ജ​ന ക​മ്മീ​ഷ​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം. ജി​ല്ല​യി​ലെ പ​രാ​തി ഒ​ത്തു​തീ​ർ​പ്പാ​ക്കി​യെ​ങ്കി​ലും സം​സ്ഥാ​ന ത​ല​ത്തി​ൽ എ​ല്ലാ സ്വാ​ശ്ര​യ കോ​ളേ​ജു​ക​ളി​ലും കൊ​വി​ഡ് കാ​ല​ത്ത് ഫീ​സ് ഇ​ള​വ് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​മ്മീ​ഷ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ലേ​ക്ക് ശു​പാ​ർ​ശ ചെ​യ്യു​ന്ന​ത്. 16 പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ ല​ഭി​ച്ച​ത്. ഏ​ഴ് പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ചു.