ഇ​രു​ച​ക്ര​വാ​ഹ​ന റാ​ലി ശ്ര​ദ്ധേ​യം
Sunday, January 24, 2021 12:20 AM IST
ക​ല്ല​ടി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ൻ തോ​തി​ൽ കൂ​ടു​ന്ന ഘ​ട്ട​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ് വ​നി​ത​ക​ളു​ടെ ഇ​രു​ച​ക്ര വാ​ഹ​ന റാ​ലി സം​ഘ​ടി​പ്പി​ച്ചു. റോ​ഡ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം ശ​ക്ത​മാ​യി ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കേ​ണ്ട​തു​ണ്ട്. ന​മ്മു​ടെ സം​സ്ഥാ​ന​ത്ത് ഒ​രു വ​ർ​ഷ​ത്തി​ൽ നാ​ലാ​യി​രം സ​ഹോ​ദ​ര​ങ്ങ​ളെ​യാ​ണ് റോ​ഡു​ക​ൾ കൊ​ന്നൊ​ടു​ക്കു​ന്ന​ത്.

ഇ​ത് ഒ​ര​ർ​ത്ഥ​ത്തി​ൽ കോ​വി​ഡി​നെ​ക്കാ​ൾ ഭ​യാ​ന​ക​മാ​ണ്. ആ​സൂ​ത്രി​ത​വും ശ​ക്ത​വു​മാ​യ ക​ർ​മ്മ​പ​രി​പാ​ടി​ക​ൾ​ക്ക് എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ നി​ർ​ദേ​ശി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​ഐ ആ​ർ.​ര​ജീ​ഷ് സു​ര​ക്ഷ സ​ന്ദേ​ശം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ജാ​ഫ​ർ, ജ​ന​മൈ​ത്രി സി​ആ​ർ​ഒ രാ​ജ്നാ​രാ​യ​ണ​ൻ, ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​ബീ​ഷ്,സ്റ്റൈ​ലേ​ഷ്, ജ​ന​മൈ​ത്രി പ്ര​സി​ഡ​ന്‍റ് സ​മ​ദ് ക​ല്ല​ടി​ക്കോ​ട്, സി​ഡി​എ​സ് മേ​ഴ്സി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്നും ആ​രം​ഭി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന റാ​ലി ക​രി​ന്പ പ​ള്ളി​പ്പ​ടി​യി​ൽ സ​മാ​പി​ച്ചു.