ജെ​ല്ലി​ക്കെ​ട്ട് 31ന്
Sunday, January 24, 2021 12:21 AM IST
തി​രു​പ്പൂ​ർ: പ്ര​ശ​സ്ത​മാ​യ തി​രു​പ്പൂ​ർ അ​ല​കു​മ​ലെ ജെ​ല്ലി​ക്കെ​ട്ട് ജ​നു​വ​രി 31ന്. ​ത​മി​ഴ് മ​ക്ക​ളു​ടെ ഉ​ത്സ​വ​മാ​യ പൊ​ങ്ക​ലി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​ണ് ജെല്ലി​ക്കെ​ട്ട്. പാ​ല​മ​ലെ, അ​വ​ണി​യാ​പു​രം തു​ട​ങ്ങി ത​മി​ഴ്നാ​ടി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ജെ​ല്ലി​ക്കെ​ട്ട് മ​ത്സ​രം ന​ട​ത്തി​യി​രു​ന്നു.

ഈ ​നി​ല​യി​ൽ ജ​നു​വ​രി 31ന് ​അ​ല​കു​മ​ല ജെല്ലി​ക്കെ​ട്ട് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​റോ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ജ​ല്ലി​ക്കെ​ട്ട് മ​ത്സ​രം ന​ട​ത്തു​ക. ജെ​ല്ലി​ക്കെ​ട്ടി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തേ​ണ്ട മു​ൻ ഏ​ർ​പ്പാ​ടു​ക​ളെ​പ്പ​റ്റി തി​രു​പ്പൂ​ർ ജി​ല്ലാ ക​ളക്ട​ർ വി​ജ​യ​ കാ​ർ​ത്തി​കേ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ന​ട​ത്തി. ക​മ്മീ​ഷ​ണ​ർ, എ​സ്പി , റവ​ന്യൂ ഓ​ഫീ​സ​ർ, ജെല്ലി​ക്കെ​ട്ട് ന​ല​സം​ഘം ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു.