ചി​ന​ക്ക​ത്തൂ​രി​ൽ ഇ​ന്ന് താ​ല​പ്പൊ​ലി; കു​മ്മാ​ട്ടി നാ​ളെ
Thursday, February 25, 2021 12:00 AM IST
ഒ​റ്റ​പ്പാ​ലം: ചി​ന​ക്ക​ത്തൂ​രി​ൽ ഇ​ന്ന് താ​ല​പ്പൊ​ലി ആ​ഘോ​ഷി​ക്കും. കു​മ്മാ​ട്ടി നാ​ളെ. ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് താ​ല​പ്പൊ​ലി ആ​ഘോ​ഷം ന​ട​ക്കു​ന്ന​ത്.
താ​ല​പ്പൊ​ലി ആ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ആ​ഘോ​ഷ​ങ്ങ​ൾ ഇ​തി​നാ​യി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മേ പൂ​ർ​വി​ക​മാ​യി ന​ട​ന്നു വ​രാ​റു​ള്ള താ​ല​പ്പൊ​ലി ച​ട​ങ്ങു​ക​ളും ഇ​ന്ന് ന​ട​ക്കും.
താ​ല​പ്പൊ​ലി ആ​ഘോ​ഷ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​യ​റം​പാ​റ നീ​ലി​കാ​വ് പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന എ​ഴു​ന്നു​ള്ളി​പ്പ് രാ​ത്രി ഏ​ഴോ​ടു​കൂ​ടി ചി​ന​ക്ക​ത്തൂ​ർ അ​ങ്ക​ണ​ത്തി​ൽ എ​ത്തി​ച്ചേ​രും.
പ്ര​ഗ​ൽ​ഭ വാ​ദ്യ​ക​ലാ​കാ​രന്മാ​ർ അ​ണി​നി​ര​ക്കു​ന്ന മേ​ള​വും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഒ​രു ഗ​ജ​വീ​ര​നെ മാ​ത്ര​മാ​ണ് എ​ഴു​ന്ന​ള്ളി​പ്പി​ന് എ​ത്തി​ക്കു​ന്ന​ത്. ചി​ന​ക്ക​ത്തൂ​രി​ൽ പൂ​രം പി​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി മി​നി ചി​ന​ക്ക​ത്തൂ​ർ പൂ​ര​മാ​യാ​ണ് മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ താ​ല​പ്പൊ​ലി ആ​ഘോ​ഷം വി​പു​ല​മാ​യി ന​ട​ത്താ​റു​ള്ള​ത്.
താ​ല​പ്പൊ​ലി ആ​ഘോ​ഷി​ച്ചു ക​ഴി​ഞ്ഞാ​ൽ പി​റ്റ​ന്ന് കു​മ്മാ​ട്ടി​യാ​ണ്. ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി​യോ​ടു​കൂ​ടി ത​ട്ട​ക​ത്തി​ലെ വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ കു​തി​ര കോ​ല​ങ്ങ​ൾ​ക്ക് ത​ല വെ​ക്കു​ന്ന​തോ​ടെ പൂ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മൂ​ർ​ധ​ന്യ​ത്തി​ൽ എ​ത്തു​ന്ന പ​തി​വാ​ണ് മു​ന്പു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ച​ട​ങ്ങു​ക​ളി​ൽ മാ​ത്ര​മാ​യി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ക​ൾ ഒ​തു​ക്കാ​നാ​ണ് തീ​രു​മാ​നം.
ത​ട്ട​ക​ത്തി​ലെ വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് പൂ​രം നാ​ളി​ൽ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന 16 കു​തി​ര കോ​ല​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​ർ അ​നു​മ​തി നി​ഷേ​ധി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ ഏ​ഴ് ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​യി എ​ത്തു​ന്ന ഗ​ജ​വീ​രന്മാരു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ട്.
ഏ​ഴ് ആ​ന​ക​ളെ മാ​ത്ര​മേ ഇ​ത്ത​വ​ണ എ​ഴു​ന്ന​ള്ളി​ക്കു​ക​യു​ള്ളു. ത​ട്ട​ക​ത്തി​ലെ വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ കു​തി​ര കോ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.
ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന പ​റ​യെ​ടു​പ്പ് പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് പ​റ​യെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. കു​മ്മാ​ട്ടി നാ​ളി​ലാ​ണ് ഭ​ക്ത​ർ ഭ​ഗ​വ​തി​ക്ക് തി​രു​വോ​ർ​ത്ത് വെ​ച്ച് പൂ​ജ ന​ട​ത്തു​ന്ന​ത്. ഒ​റ്റ​പ്പാ​ലം, മീ​റ്റ്ന, എ​റ​ക്കോ​ട്ടി​രി, പ​ല്ലാ​ർ​മം​ഗ​ലം, പാ​ല​പ്പു​റം, ദേ​ശ​ങ്ങ​ള​ട​ങ്ങു​ന്ന പ​ടി​ഞ്ഞാ​റ​ൻ ചേ​രി​യും, വ​ട​ക്കും മം​ഗ​ലം, തെ​ക്കും​മം​ഗ​ലം ദേ​ശ​ങ്ങ​ള​ട​ങ്ങു​ന്ന കി​ഴ​ക്ക​ൻ ചേ​രി​യു​മാ​ണ് ചി​ന​ക്ക​ത്തൂ​രി​ൽ പൂ​രം ആ​ഘോ​ഷി​ക്കു​ന്ന​ത്.