അ​ട്ട​പ്പാ​ടി​യി​ൽ 106 ലി​റ്റ​ർ ത​മി​ഴ്നാ​ടൻ മ​ദ്യം പി​ടി​കൂ​ടി
Friday, April 9, 2021 12:41 AM IST
അ​ഗ​ളി: ആ​ന​ക്ക​ട്ടി മ​ട്ട​ത്തു​കാ​ട് എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ ഇ​ന്ന​ലെ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ105.92 ലി​റ്റ​ർ ത​മി​ഴ്നാ​ട് മ​ദ്യം പി​ടി​കൂ​ടി. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ത​ച്ചം​പ​ടി സ്വ​ദേ​ശി വി​നീ​ത് കു​മാ​ർ(21) പി​ടി​യി​ലാ​യി. ഇ​യാ​ളോ​ടൊ​പ്പം വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ത​ച്ച​ന്പ​ടി സ്വ​ദേ​ശി​ക​ളാ​യ വി​ജ​യ​കു​മാ​ർ(30), സു​രേ​ഷ്(35) എ​ന്നി​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.​മ​ദ്യം ക​ട​ത്തി​ക്കൊ​ണ്ട് വ​രാ​ൻ ഉ​പ​യോ​ഗി​ച്ച പി​ക്അ​പ്പ് വാ​നും പി​ടി​ച്ചെ​ടു​ത്തു.. വൈ​ക്കോ​ൽ നി​റ​ച്ച വാ​ഹ​ന​ത്തി​ൽ പ​തി​മൂ​ന്ന് ബോ​ക്സു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 180മി​ല്ലി​ലി​റ്റ​റി​ന്‍റ അ​ഞ്ഞൂ​റ്റി​എ​ണ്‍​പ​തി​നാ​ല് കു​പ്പി​ക​ളി​ലാ​യാ​യി​രു​ന്നു മ​ദ്യം. പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ ജ​യ​കു​മാ​ർ, സി​ഇ​ഒ മാ​രാ​യ ര​മേ​ഷ് കു​മാ​ർ, പോ​ൾ എ​ന്നി​വ​ര​ങ്ങി​യ​സം​ഘ​മാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.