കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക കൃ​ഷിനാ​ശം
Saturday, April 10, 2021 12:30 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും ശ്രീ​കൃ​ഷ്ണ​പു​രം,ക​രി​ന്പു​ഴ,ആ​റ്റാ​ശ്ശേ​രി മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ നാ​ശ ന​ഷ്ടം. വ​ല​ന്പി​ലി​മം​ഗ​ല​ത്ത് കു​യി​ലോ​ട്ട് പാ​ട​ശേ​ഖ​ര​ത്തി​ൽ അ​യ്യാ​യി​ര​ത്തോ​ളം കു​ല​ച്ച വാ​ഴ​ക​ളാ​ണ് കാ​റ്റി​ൽ നി​ലം പൊ​ത്തി​യ​ത്.​വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞും ലൈ​നു​ക​ൾ പൊ​ട്ടി​യും വൈ​ദ്യു​തി വി​ത​ര​ണം ത​ക​രാ​റി​ലാ​യി. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ടി​നു മു​ക​ളി​ലൂ​ടെ വീ​ണ് പ​ല വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ആ​റ്റാ​ശ്ശേ​രി പ​തി​നാ​റാം വാ​ർ​ഡി​ൽ മൂ​രി​യ​ത്ത് അ​യ്യ​പ്പ​ന്‍റെ വീ​ടി​ന് മു​ക​ളി​ലൂ​ടെ മ​രം വീ​ണു.​ വ​ലം​ന്പി​ലി​മം​ഗ​ലം മം​ഗ​ല​ത്ത് രാ​ധാ​കൃ​ഷ്ണ​ൻ, കു​ഴി​ഞ്ഞി​പോ​ക്കി​ൽ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ,പൂ​കോ​ഴി​ൽ രാ​ധാ​കൃ​ഷ്ണ​ൻ,കേ​ത്തം​കു​ഴി കൃ​ഷ്ണ​ൻ​കു​ട്ടി,കു​ന്ന​ക്കാ​ട്ടി​ൽ സു​ന്ദ​ര​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ വാ​ഴ കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്.