കുതിരാനിൽ കുരുക്കിന് വഴിവെക്കുന്നത് വാഹനങ്ങളുടെ തള്ളിക്കയറ്റം
Monday, April 12, 2021 10:57 PM IST
വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​നി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന കു​രു​ക്കി​ന് വ​ഴി​വെ​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ളു​ടെ കു​ത്തി ക​യ​റ്റം. പ​ത്ത് മി​നി​റ്റ് കൊ​ണ്ട് തീ​രാ​വു​ന്ന കു​രു​ക്ക് വാ​ഹ​ന​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങും ത​ള്ളി​ക്ക​യ​റ്റി മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന വാ​ഹ​ന ത​ട​സ്‌​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്.​പ്ര​ത്യേ​കി​ച്ച് കാ​ര​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം കു​തി​രാ​നി​ൽ വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​കു​ന്ന​ത്.​ച​ര​ക്ക് ലോ​റി​ക​ൾ ക​യ​റ്റ​ങ്ങ​ൾ നി​ര​ങ്ങി നീ​ങ്ങു​ന്പോ​ൾ പു​റ​കി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര രൂ​പം കൊ​ള്ളും. ഇ​തി​നി​ട​യി​ൽ നി​ന്നും ചി​ല വാ​ഹ​ന​ങ്ങ​ൾ മു​ന്നി​ൽ ക​യ​റും.​ഈ സ​മ​യം എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ൾ എ​ത്തി പി​ന്നെ മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളും കു​ടു​ങ്ങും.
കു​ത്തി ക​യ​റ്റി കു​രു​ക്ക് ഉ​ണ്ടാ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ ഉ​ൾ​പ്പെ​ടെ പോ​ലീ​സ് ന​ട​പ​ടി എ​ടു​ത്താ​ൽ സ്വ​യം സൃ​ഷ്ടി​ക്കു​ന്ന കു​തി​രാ​നി​ലെ കു​രു​ക്ക് ഒ​ഴി​വാ​ക്കാ​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പ​ക്ഷെ, ന​ട​പ​ടി എ​ടു​ക്കേ​ണ്ട പോ​ലീ​സ് പ​ല​പ്പോ​ഴും വീ​ഴ്ച വ​രു​ത്തു​ന്ന​താ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന യാ​ത്രി​ക​രെ പെ​രു​വ​ഴി​യി​ലാ​ക്കു​ന്ന സ്ഥി​തി ഉ​ണ്ടാ​കു​ന്ന​ത്. ഉൗ​ഴം കാ​ത്ത് നി​ര​യാ​യി കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ കു​ത്തി ക​യ​റ്റി പോ​കു​ന്ന​ത് ഹ​ര​മാ​ക്കു​ന്ന യാ​ത്രി​ക​രു​ണ്ട്.​ഇ​വ​ർ​ക്ക് അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ങ്കി​ലും കു​ത്തി ക​യ​റ്റി ഡ്രൈ​വിം​ഗി​ൽ ധീ​ര​ത കാ​ണി​ക്കു​ന്ന​വ​രാ​ണ് കു​തി​രാ​നി​ലെ കു​ഴ​പ്പ​ക്കാ​ർ.