മ​ണ്ണാ​ർ​ക്കാ​ട് വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Friday, April 16, 2021 1:05 AM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് ശി​വ​ൻ​കു​ന്നി​ൽ ചൊ​വ്വാ​ഴ്ച്ച വീ​ട്ട​മ്മ​യു​ടെ മാ​ല​പൊ​ട്ടി​ച്ച കേ​സി​ലെ പ്ര​തി​യെ മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി.
കാ​ഞ്ഞി​ര​പ്പു​ഴ ക​ല്ലാം​കു​ഴി​യി​ൽ താ​മ​സി​ക്കു​ന്ന തൃ​ശ്ശൂ​ർ പ​ഴ​യ​ന്നൂ​ർ സ്വ​ദേ​ശി ഒ​റ്റ കോ​ള​നി​യി​ൽ റ​സാ​ഖ് (27) ആ​ണ് പി​ടി​യി​ലാ​യ​ത്.
ഇ​യാ​ൾ ഭാ​ര്യ വീ​ടാ​യ ക​ല്ലാം​കു​ഴി​യി​ലാ​ണ് താ​മ​സം. ഇ​വി​ടെ ബാ​ർ​ബ​ർ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച വ​ട​ക്കു​മ​ണ്ണ​ത്ത് വെ​ച്ച് ശി​വ​ൻ​കു​ന്ന് ആ​റ​ങ്ങോ​ട്ട് വീ​ട്ടി​ൽ രാ​ജ​ല​ക്ഷ്മി​യു​ടെ മൂ​ന്ന് പ​വ​ൻ തൂ​ക്ക​മു​ള്ള മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത കേ​സി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​വു​ന്ന​ത്.
സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ നി​ന്നും ഇ​യാ​ളു​ടെ ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.
സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​കൊ​ണ്ടാ​ണ് മാ​ല​പൊ​ട്ടി​ച്ച​തെ​ന്ന് ഇ​യാ​ൾ മൊ​ഴി ന​ൽ​കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.