എ​ഡോ​സ​ൾ​ഫാ​ൻ നീക്കംചെയ്യാൻ ന​ട​പ​ടിയെടുക്കുമെന്നു എംഎ​ൽഎ
Saturday, May 8, 2021 12:27 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ത​ത്തേ​ങ്ങ​ല​ത്തെ പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള എ​ട്ടു​ബാ​ര​ൽ എ​ഡോ​സ​ൾ​ഫാ​ൻ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.
എ​ൻ​ഡോ​സ​ൾ​ഫാ​ൻ മാ​റ്റ​ത്ത​തി​നാ​ൽ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണെ​ന്ന വാ​ർ​ത്ത ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് എം ​എ​ൽ എ​യു​ടെ ഇ​ട​പെ​ട​ൽ. ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ത​ത്തേ​ങ്ങ​ല​ത്ത് വി​ദ​ഗ്ദ്ധ സ​മി​തി​യെ​ത്തു​ക​യും പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​താ​ണ്. തു​ട​ർ​ന്നാ​ണ് അ​ന്ന​ത്തെ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ മു​ഹ​മ്മ​ദ് അ​ഷീ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ഡോ​സ​ൾ​ഫാ​ൻ സു​ര​ക്ഷി​ത ബാ​ര​ലു​ക​ളി​ലേ​ക്ക് മാ​റ്റി​യ​ത്. അ​ന്ന് എ​ൻ​ഡോ​സ​ൾ​ഫാ​ൻ നി​ർ​വീ​ര്യ​മാ​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള സ്ഥ​ലം ല​ഭി​ച്ചി​ല്ല. പ​ല​യി​ട​ത്തും നി​ർ​വീ​ര്യ​മാ​ക്ക​ൽ സം​ഘം അ​തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ന​ട​ക്കാ​തെ പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​റു​വ​ർ​ഷം എ​ൻ​ഡോ​സ​ൾ​ഫാ​ൻ എ​ട്ടു​ബാ​ര​ലു​ക​ളി​ലാ​യി ത​ത്തേ​ങ്ങ​ല​ത്തെ പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ലെ ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളു​ടെ പ​രാ​തി വീ​ണ്ടും ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷ​യം ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും എം ​എ​ൽ എ ​പ​റ​ഞ്ഞു.