മ​ണ്ണാ​ർ​ക്കാ​ട്ട് പ​രി​ശോ​ധ​ന ശ​ക്ത​മാക്കി
Saturday, May 8, 2021 10:56 PM IST
മ​ണ്ണാ​ർ​ക്കാ​ട് : രാ​വി​ലെ 6 മു​ത​ൽ സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. അ​ന്ത​ർ സം​സ്ഥാ​ന,ജി​ല്ല യാ​ത്ര​ക്ക​ൾ​ക്ക് പാ​സും ജി​ല്ല​യി​ൽ യാ​ത്ര ചെ​യ്യാ​ൻ സ​ത്യ​വാ​ങ് മൂ​ല​വും നി​ർ​ബ​ന്ധ​മാ​ണ്.

സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് സ്ഥാ​പ​ന​ത്തി​ന്‍റെ ഐ​ഡി​യും കാ​ണി​ക്ക​ണം. യാ​ത്ര​ക്കാ​രി​ൽ ഇ​ത് കൈ​വ​ശ​മു​ണ്ടോ എ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച രേ​ഖ​ക​ളൊ​ന്നു​മി​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​രെ ഡി​വൈ​എ​സ്പി ശ​ക്ത​മാ​യ താ​ക്കീ​ത് ന​ൽ​കി​യാ​ണ് വി​ട്ട​യ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്നും വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.