വി​വ​ര​ ശേഖരണം തുടരും
Saturday, May 8, 2021 11:00 PM IST
പാലക്കാട്: നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് ന​ട​ത്തു​ന്ന ദേ​ശീ​യ സാ​ന്പി​ൾ സ​ർ​വേ​ക്കാ​യി വീ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ടെ​ലി​ഫോ​ണ്‍ വ​ഴി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് കോ​ഴി​ക്കോ​ട് നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് ഡ​യ​റ​ക്ട​ർ എ​ഫ്. മു​ഹ​മ്മ​ദ് യാ​സി​ർ അ​റി​യി​ച്ചു. വീ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത് നി​ർ​ത്തി​വെ​ച്ചി​ട്ടു​ണ്ട്.

പീ​രി​യോ​ഡി​ക് ലേ​ബ​ർ ഫോ​ഴ്സ് സ​ർ​വ്വേ, പ്രൈ​സ് ക​ള​ക്ഷ​ൻ സ​ർ​വ്വേ എ​ന്നി​വ ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ​ക്കാ​യി ടെ​ല​ഫോ​ണ്‍ മു​ഖേ​ന ബ​ന്ധ​പ്പെ​ടു​ന്ന എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ​ക്ക് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം.

സ​ർ​വ്വേ പ്ര​കാ​രം ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ വ്യാ​വ​സാ​യി​ക സ്റ്റാ​റ്റി​സ്റ്റി​ക്സി​ന്‍റെ പ്ര​ധാ​ന ഉ​റ​വി​ട​മെ​ന്നും ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.