ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തു സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ഡി​വൈ​എ​ഫ്ഐ​യു​ടെ സ​ന്ന​ദ്ധ​സേ​ന
Tuesday, May 11, 2021 12:38 AM IST
ഒ​റ്റ​പ്പാ​ലം: മേ​ഖ​ല​യി​ൽ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ഡി​വൈ​എ​ഫ്ഐ​യു​ടെ സ​ന്ന​ദ്ധ​സേ​ന. ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​നു​ള്ള വി​വി​ധ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​റ്റ​പ്പാ​ലം മേ​ഖ​ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.
അ​വ​ശ്യ​വ​സ്തു​ക്ക​ളും മ​രു​ന്നും എ​ത്തി​ക്കു​ന്ന​തി​നും, മ​റ്റ് സ​ഹാ​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും പ്ര​ത്യേ​ക ഹെ​ൽ​പ്പ് ഡ​സ്കും, വ​ള​ണ്ടി​യ​ർ സേ​ന​യേ​യു​മാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്. വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഹെ​ൽ​പ്പ് ഡ​സ്ക് വ​ഴി അ​ത്യാ​വ​ശ്യ​മു​ള്ള​തെ​ല്ലാം എ​ത്തി​ച്ചു ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ 24 മ​ണി​ക്കു​റും ല​ഭ്യ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.
ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് മ​രു​ന്ന്, റേ​ഷ​ൻ ക​ട​ക​ളി​ൽ നി​ന്നു​ള്ള റേ​ഷ​ൻ വി​ഹി​തം, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കും. ഇ​തി​ന് ബി​ല്ലി​ലു​ള്ള തു​ക മാ​ത്രം ന​ൽ​കി​യാ​ൽ മ​തി. സേ​വ​നം സൗ​ജ​ന്യ​മാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച​വ​രെ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റു​ന്ന​തി​നും മ​റ്റ് അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കും പി​പി​ഇ കി​റ്റ് ധ​രി​ച്ച വ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കും. അ​നി​വാ​ര്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ര​ക്തം ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ അ​തി​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് ബു​ദ്ധി​മു​ട്ടു​ക​ൾ ല​ഘൂ​ക​രി​ക്കാ​നാ​ണ് ഈ ​സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​തി​നാ​ൽ ത​ന്നെ ഈ ​സ​മ​യ​ത്ത് വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​തെ രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.